Connect with us
Malayali Express

Malayali Express

ലണ്ടനിൽ വളർത്തു പൂച്ചക്ക്​ ​ കോവിഡ്​

EUROPE

ലണ്ടനിൽ വളർത്തു പൂച്ചക്ക്​ ​ കോവിഡ്​

Published

on

ലണ്ടൻ: കോവിഡ്​ മഹാമാരി വരിഞ്ഞുമുറുക്കിയ ഇംഗ്ലണ്ടിൽ ആദ്യമായി വളർത്തു മൃഗത്തിന്​ കോവിഡ്​ സ്​ഥിരീകരിച്ചു. ലണ്ടനിനടത്തു സറി കൗണ്ടിയിലാണ്​ ഒരു കുടുംബത്തി​​െൻറ വളർത്തു പൂച്ചക്ക്​ രോഗം സ്​ഥിരീകരിച്ചത്​. രാജ്യത്തെ മൃഗവകുപ്പ്​ മേധാവിയാണ്​ ഇക്കാര്യം അറിയിച്ചത്​. എന്നാൽ, മൃഗങ്ങളിലൂടെ കോവിഡ്​ വ്യാപിക്കുമെന്ന്​ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്ന്​ ആരോഗ്യ മന്ത്രാലയം പ്രതികരിച്ചു

‘‘മൃഗങ്ങളിൽ​ രോഗം സ്​ഥിരീകിച്ച രാജ്യത്തെ ആദ്യ സംഭവമാണിത്​. ഈ പൂച്ചയിൽ നിന്ന്​ മറ്റുള്ളവരിലേക്ക്​ രോഗം വ്യാപിച്ചതായി ഇതുവരെ കണ്ടെത്തിയിട്ടില്ല’’-പരിസ്​ഥിതി മന്ത്രാലയം പ്രതികരിച്ചു.

ചൊറി ബാധിച്ച്​ അവശത അനുഭവപ്പെട്ട പൂച്ചയുടെ സ്രവം വിശദ പരിശോധനക്ക്​ വിധേയമാക്കിയപ്പോഴാണ്​ കൊറോണ വൈറസ്​ കണ്ടെത്തിയത്​.

ഇംഗ്ലണ്ടിലെ ആദ്യ സംഭവമാണെങ്കിലും അമേരിക്കയിലും മറ്റു ചിലരാജ്യങ്ങളിലും മൃഗങ്ങളിലൂടെ വൈറസ്​ വ്യാപിച്ചേക്കാമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്​.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News