Connect with us
Malayali Express

Malayali Express

കോട്ടയത്ത്‌ മൃതദേഹം സംസ്‌കരിക്കുന്നത്‌ തടഞ്ഞ ബിജെപി കൗണ്‍സിലര്‍ക്കെതിരെ കേസെടുത്തു

KERALA

കോട്ടയത്ത്‌ മൃതദേഹം സംസ്‌കരിക്കുന്നത്‌ തടഞ്ഞ ബിജെപി കൗണ്‍സിലര്‍ക്കെതിരെ കേസെടുത്തു

Published

on

കോട്ടയം : മുട്ടമ്പലത്ത് കോവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞ ബിജെപി കൗണ്‍സിലര്‍ക്കെതിരെ കേസെടുത്തു. ബിജെപി കൗണ്‍സിലര്‍ ടി എന്‍ ഹരികുമാറിനെതിരെയും കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെയുമാണ് കേസ്. ചുങ്കം സ്വദേശി ഔസേപ്പ് ജോര്‍ജിന്റെ മൃതദേഹം വന് പൊലീസ് സന്നാഹത്തോടെ മുട്ടമ്പലം ശ്മശാനത്തിൽ തന്നെ സംസ്കരിച്ചതിന് പിന്നാലെയാണ് കേസെടുത്തത്. മൃതദേഹം ഇന്നലെ രാത്രി വൈകിയാണ് സംസ്കരിച്ചത്.

കോവിഡ് ബാധിച്ച്‌ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന ചുങ്കം സിഎംഎസ് കോളേജ് ഭാഗത്ത് നടുമാലില്‍ ഔസേഫ് ജോർജ് (83) ശനിയാഴ്ച്ചയാണ് മരിച്ചത്. മരണ ശേഷമാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഔസേപ്പ് ജോര്‍ജ്ജിന്റെ മൃതദേഹം സംസ്കരിക്കുന്നതിനെതിരെ തദ്ദേശവാസികള്‍ പ്രതിഷേധിച്ചിരുന്നു. ബിജെപി വാര്‍ഡ് കൗണ്‍സിലര്‍ ഹരികുമാറിന്റെ നേതൃത്വത്തിലാണ് നാട്ടുകാര്‍ ശ്മശാനത്തിലേക്കുള്ള വഴി അടച്ചുകെട്ടി പ്രതിഷേധിച്ചത്. ഇവര്‍ റോഡില്‍ കുത്തിയിരുന്നു.

കോവിഡ് ബാധിതന്റെ മൃതദേഹം ശ്മശാനത്തില്‍ സംസ്കരിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു നിലപാട്. ഉച്ചയ്ക്ക് ആരംഭിച്ച പ്രതിഷേധം സിപിഐ എം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്റെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ നീണ്ട അനുനയ നീക്കത്തിനൊടുവിലാണ് അവസാനിച്ചത്. തുടര്‍ന്ന് വന്‍ പൊലീസ് സന്നാഹത്തോടെയാണ് മൃതദേഹം സംസ്കരിച്ചത്.

Continue Reading

Latest News