Connect with us
Malayali Express

Malayali Express

വിദ്യാര്‍ഥികളില്‍ പലരും കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ : പരീക്ഷ നടത്താനൊരുങ്ങി കേരള സര്‍വകലാശാല

KERALA

വിദ്യാര്‍ഥികളില്‍ പലരും കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ : പരീക്ഷ നടത്താനൊരുങ്ങി കേരള സര്‍വകലാശാല

Published

on

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും പരീക്ഷ നടത്താനൊരുങ്ങി കേരള സര്‍വകലാശാല. അവസാന വര്‍ഷ പി.ജി പ്രാക്ടിക്കല്‍ പരീക്ഷ അടുത്ത മാസം 5 ന് ആരംഭിക്കുമെന്ന് അറിയിപ്പ് ലഭിച്ചിരിക്കുകയാണ്. അതേസമയം പരീക്ഷ എഴുതേണ്ട വിദ്യാര്‍ഥികളില്‍ പലരും താമസിക്കുന്നത് കണ്ടെയ്ന്‍മെന്റ് സോണുകളിലാണ്. മതിയായ പ്രാക്ടിക്കല്‍ ക്ലാസ് പോലും ലഭിച്ചിരുന്നില്ലെന്നും വിദ്യാര്‍ത്ഥികളുടെ പരാതി.

കീം പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥികളില്‍ പലര്‍ക്കും കൊവിഡ് സ്ഥിരീകരിച്ച ഘട്ടത്തിലാണ് ഈ പരീക്ഷകള്‍ കൂടി നടത്തുന്നതെന്നത് വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും ആശങ്കയുണ്ടാക്കുന്നുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ നിന്ന് വിദ്യാര്‍ഥികള്‍ എങ്ങനെ പരീക്ഷക്കെത്തുമെന്ന ചോദ്യമാണ് ഉയരുന്നത്. കോളെജുകള്‍ അടഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. പരീക്ഷയ്ക്കാവശ്യമായ ക്ലാസ്സുകള്‍ പോലും ലഭിച്ചിട്ടില്ല. പരീക്ഷയ്ക്ക് ശേഷമുള്ള വൈവ ഓണ്‍ലൈനായി നടത്തുമെന്നാണ് സര്‍വകലാശാല അറിയിപ്പ്. അതത് പ്രദേശത്തെ സാഹചര്യം നോക്കി പരീക്ഷ നടത്താന്‍ പരീക്ഷാ കണ്‍ട്രോളര്‍, ബോര്‍ഡ് ചെയര്‍മാന്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Continue Reading

Latest News