Connect with us
Malayali Express

Malayali Express

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

KERALA

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

Published

on

കൊച്ചി: സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ ഒരു മരണം കൂടി. വൈറസ്ബാധ സ്ഥിരീകരിച്ച്‌ കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ഇടുക്കി മാമാട്ടിക്കാനം ചന്ദനപുരയിടത്തില്‍ സി.വി വിജയനാണ് മരിച്ചത്. കാന്‍സറിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു മരണം.

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിച്ച്‌ നാലുപേര്‍ വെന്റിലേറ്ററില്‍ ഗുരതരവാസ്ഥയില്‍ തുടരുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ഇതിനിടെ കോവി‍ഡ‍് പോസിറ്റീവായി മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കുന്നത് കോട്ടയത്ത് നാട്ടുകാര്‍ തടഞ്ഞു. നഗരസഭയുടെ മുട്ടമ്പലത്തെ പൊതുശ്മശാനത്തില്‍ സംസ്കരിക്കുന്നത് പ്രദേശവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ തടഞ്ഞെങ്കിലും ജില്ലാ ഭരണകൂടം രാത്രിയില്‍ കനത്ത പൊലീസ് സന്നാഹത്തോടെ സംസ്കരിച്ചു.

വൈകിട്ട് നാലര മണിക്കൂര്‍ നീണ്ട പ്രതിഷേധത്തിനും വാഗ്വാദങ്ങള്‍ക്കും ശേഷം സംസ്കാരച്ചടങ്ങുകള്‍ നടത്താന്‍ കഴിയാതെ അധികൃതര്‍ പിന്‍വാങ്ങിയിരുന്നു. തുടര്‍ന്ന് രാത്രി 10.55നു മൃതദേഹം എത്തിച്ച്‌ സംസ്കാരം നടത്തി.

ചുങ്കം സിഎംഎസ് കോളജ് ഭാഗം നടുമാലില്‍ ഔസേഫ് ജോര്‍ജിന്റെ (83) മൃതദേഹം സംസ്കരിക്കുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശനിയാഴ്ച വൈകിട്ടാണ് ഔസേഫ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി കൗണ്‍സിലര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

Latest News