Connect with us
Malayali Express

Malayali Express

അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് വ്യാ​പനം രൂക്ഷമാകുന്നു : മ​ര​ണ സം​ഖ്യ ഒ​ന്ന​ര ല​ക്ഷ​ത്തി​ലേ​ക്ക്

LATEST NEWS

അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് വ്യാ​പനം രൂക്ഷമാകുന്നു : മ​ര​ണ സം​ഖ്യ ഒ​ന്ന​ര ല​ക്ഷ​ത്തി​ലേ​ക്ക്

Published

on

അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് വ്യാ​പനം രൂക്ഷമാകുന്നു. രാ​ജ്യ​ത്തെ മ​ര​ണ സം​ഖ്യ ഒ​ന്ന​ര ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ്. 1,49,849 പേ​രാ​ണ് ഇ​തു​വ​രെ അേ​മേ​രി​ക്ക​യി​ല്‍ മ​ര​ണ​മ​ട​ഞ്ഞ​തെ​ന്ന് ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.രാ​ജ്യ​ത്ത് ഇ​തു​വ​രെ 43,71,839 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 20,90,129 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി​യെ​ന്നും ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.

അതേസമയം ആ​ഗോ​ള വ്യാ​പ​ക​മാ​യി കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ട എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന. ഇ​തു​വ​രെ 6,52,039 പേ​രാ​ണ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. അ​തി​നി​ടെ രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം ഒ​രു​കോ​ടി പി​ന്നി​ട്ടെ​ന്നും ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​തു​വ​രെ 1,0042,362 പേ​ര്‍​ക്കാ​ണ് രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്.

Continue Reading

Latest News