Connect with us
Malayali Express

Malayali Express

മോട്ടോർ സൈക്കിൾ ഗാങ്ങ് ലീഡർ കൊല്ലപ്പെട്ട കേസ്സിൽ 3 പേർ അറസ്റ്റിൽ

USA

മോട്ടോർ സൈക്കിൾ ഗാങ്ങ് ലീഡർ കൊല്ലപ്പെട്ട കേസ്സിൽ 3 പേർ അറസ്റ്റിൽ

Published

on


പി പി ചെറിയാൻ

ന്യൂയോർക്ക്∙ പേഗൻസ് മോട്ടോർ സൈക്കിൾ ബ്രോൺസ് ചാപ്റ്റർ പ്രസിഡന്റ് ഫ്രാൻസിസ്ക്കൊ റൊസാഡൊയെ (51) വെടിവച്ചു കൊലപ്പെടുത്തിയ കേസ്സിൽ ഹെൽസ് ഏജൻസ് ഗ്രൂപ്പിൽപ്പെട്ട മൂന്നു പേരെ അറസ്റ്റ് ചെയ്തതായി ജൂലൈ 22 ബുധനാഴ്ച അധികൃതർ വെളിപ്പെടുത്തി. ഫ്രാങ്ക് റ്റാറ്റുലി (58) ആന്റണി ഡെസ്റ്റിഫെനൊ (27) സയ്നൻ തോങ്ങ് (29) എന്നിവരാണ് അറസ്റ്റിലായ പ്രതികൾ.

മേയ് 2നു ബ്രോൺസിലുള്ള ബിൽഡിംഗിനു സമീപം ജോലി ചെയ്തിരുന്ന ഫ്രാൻസിസ്ക്കോയെ രണ്ടു പേർ ചേർന്ന് സൈലൻസർ ഘടിപ്പിച്ചിട്ടുള്ള റൈഫിൾ ഉപയോഗിച്ചു വെടിവച്ചു കൊലപ്പെടുത്തി. സംഭവത്തിനുശേഷം പ്രതികൾ ജീപ്പിൽ കയറി രക്ഷപ്പെടുകയായിരുന്നു.

നിരവധി കുറ്റവാളികൾ ഉൾപ്പെടുന്ന 1300 പേർ അംഗങ്ങളായ മോട്ടോർ സൈക്കിൾ ചാപ്റ്റർ ലീഡറെ എതിർ ഗ്രൂപ്പായ ഹെൽസ് ഏജൻസിൽ പെട്ടവരാണ് കൊലപ്പെടുത്തിയതെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. കുടിപ്പകയാണ് കൊലപാതകത്തിൽ കലാശിച്ചത്. ഈ പുതിയ ഗ്രൂപ്പ് അടുത്തിടെയാണ് ബ്രോൺസിൽ ആസ്ഥാനം രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചത്.
ശരീരമാസകലം കനത്ത ടാറ്റുവുള്ള ഫ്രാൻസിസ്ക്കൊയുടെ ഗ്രൂപ്പിൽപെട്ട ചിലർ ഹെൽസ് ഗ്രൂപ്പിൽപ്പെട്ടവർക്ക് നേരെ ജനുവരിയിൽ നിറയൊഴിച്ചിരുന്നു.
ഫെഡറൽ അധികൃതർക്ക് എന്നും തലവേദന സൃഷ്ടിക്കുന്നതാണ്. മോട്ടോർ സൈക്കിൾ ഗാങ്ങുകൾ തമ്മിലുള്ള കിടമത്സരം. മുൻ കോപിയായിരുന്നുവെങ്കിലും സ്വർണഹൃദയമുള്ളവനായിരുന്നു ഫ്രാൻസിസ്ക്കൊ എന്നു ഭാര്യ റൊസാഡോ പ്രതികരിച്ചു. ഭർത്താവിന്റെ കൊലയാളികളെ പിടികൂടാൻ കഴിഞ്ഞതിൽ തൃപ്തിയുണ്ടെന്നും കടുത്ത ശിക്ഷ നൽകണമെന്നും അവർ ആവശ്യപ്പെട്ടു. രണ്ടു പെൺമക്കളും ഒരു മകനും ഉൾപ്പെടുന്നതാണ് ഇവരുടെ കുടുംബം.

Continue Reading

Latest News