Connect with us
Malayali Express

Malayali Express

മീൻപിടിക്കാൻ പോയ സുഹൃത്തുക്കളെ കൊലപ്പെടുത്തിയ കേസ്; യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

USA

മീൻപിടിക്കാൻ പോയ സുഹൃത്തുക്കളെ കൊലപ്പെടുത്തിയ കേസ്; യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

Published

on


പി പി ചെറിയാൻ

ഫ്ലോറിഡ : മീൻ പിടിക്കുന്നതിന് ഫ്ലോറിഡാ ബീച്ചിൽ എത്തിച്ചേർന്ന മൂന്നു സുഹൃത്തുക്കളെ അതിക്രൂരമായി മർദിച്ചു വെടിവച്ചു കൊലപ്പെടുത്തിയ കേസ്സിൽ ഒരു കൊടുംകുറ്റവാളിയും സഹോദരനും കാമുകിയും അറസ്റ്റിലായി. ബുധനാഴ്ച (ജൂലൈ 22)ആണു വിവരം പോൾക്ക് കൗണ്ടി ഷെറിഫ് മാധ്യമങ്ങളെ അറിയിച്ചത്.കഴിഞ്ഞ വാരമാണ് ഫ്രോസ്റ്റ് പ്രൂഫ് (FORST PROOF) സിറ്റി ബീച്ചിൽ വച്ചു സുഹൃത്തുക്കളായ ഡാമിയൻ ടിൽമാൻ(23), ബ്രാണ്ടൻ റോളിൻസ് (27), കെവിൻ സ്പ്രിംഗ്ളിൻസ് (30) എന്നിവരാണു കൊല്ലപ്പെട്ടത്.

രണ്ടു ട്രക്കുകളിലായി രാത്രി വന്നെത്തിയ മൂന്നു പേരേയും ആക്രമിച്ചു കൊലപ്പെടുത്തിയതില്‍ മുഖ്യപ്രതി 280 ൽ പരം കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ടോണി ടി.ജെ. വിജിൻസ് (26) എന്ന കൊടുംകുറ്റവാളിയാണ്. കാറിൽ നിന്നിറങ്ങിയ വിജിൻസ് എന്റെ ട്രക്ക് എവിടെയാണെന്ന് ചോദിച്ചായിരുന്നു ആക്രമണം അഴിച്ചുവിട്ടത്. എനിക്ക് അതേ കുറിച്ചു ഒന്നും അറിയില്ല എന്നു കെവിൻ പറഞ്ഞിട്ടും പത്തിലധികം ബുള്ളറ്റുകളാണ് ഇയാളുടെ ശരീരത്തിലേക്കു വിജിൻസ് പായിച്ചത്. വിജിൻസിന്റെ സഹോദരൻ വില്യം വിജിൻസ് (21) ഇവരുടെ കാമുകി മേരി വിറ്റ്മോർ (27) എന്നിവരും സംഭവം നടക്കുന്ന സ്ഥലത്ത് ഉണ്ടായിരുന്നു.

മൂന്നു പേരേയും കൊലപ്പെടുത്തിയ ശേഷം മൂവരും ചേർന്ന് പത്ത് ഡബിൾ ചീസ് ബർഗ്, രണ്ട് മാക്ക്ചിക്കൻ സാന്റ്‌വിച്ച് എന്നിവ സമീപത്തുള്ള മക്ഡൊണാൾഡിൽ നിന്നു വാങ്ങിയ ശേഷം വനപ്രദേശത്തു തമ്പടിച്ചിരുന്ന ട്രെയ്‍ലറിലാണ് കഴിഞ്ഞിരുന്നത്. ഇവിടെ നിന്നാണ് മൂവരും അറസ്റ്റിലായത്. തുടർന്ന് പരിശോധന നടത്തിയ പോലീസ് ഷോട്ട്ഗൺ, റൈഫിൾ എന്നിവ പിടിച്ചെടുത്തു. വിജിൻസിനു വധശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ചാർജ് ചെയ്തിരിക്കുന്നത്.

Continue Reading

Latest News