Connect with us
Malayali Express

Malayali Express

ഹോപ്പ്​ പ്രോബ്​ തിങ്കളാഴ്​ച​ കുതിക്കും

GULF

ഹോപ്പ്​ പ്രോബ്​ തിങ്കളാഴ്​ച​ കുതിക്കും

Published

on

ദു​ബൈ: യു.​എ.​ഇ​യു​ടെ സ്വ​പ്​​ന പ​ദ്ധ​തി​യാ​യ ഹോ​പ്പ്​ പ്രോ​ബ്​ 20ന്​ ​പു​ല​ർ​ച്ചെ 1.58ന്​ ​ചൊ​വ്വ​യി​ലേ​ക്ക്​ കു​തി​ക്കും. ര​ണ്ട്​ ത​വ​ണ മാ​റ്റി​വെ​ച്ച ദൗ​ത്യ​മാ​ണ്​ 20ന്​ ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ജൂ​ലൈ 15നും 17​നു​മാ​യി​രു​ന്നു ഹോ​പ്പി​​െൻറ വി​ക്ഷേ​പ​ണം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ജ​പ്പാ​നി​ലെ ത​നേ​ഗാ​ഷി​മ ​െഎ​ല​ൻ​ഡി​ലെ മോ​ശം കാ​ലാ​വ​സ്​​ഥ​യെ തു​ട​ർ​ന്ന്​ ര​ണ്ട്​ ത​വ​ണ​യും നീ​ട്ടി​വെ​ക്കു​ക​യാ​യി​രു​ന്നു. 20നും 22​നും ഇ​ട​യി​ൽ ന​ട​ത്തു​മെ​ന്നാ​യി​രു​ന്നു പി​ന്നീ​ട്​ അ​റി​യി​ച്ചി​രു​ന്ന​ത്.

ജ​പ്പാ​ൻ ത​ല​സ്​​ഥാ​ന​മാ​യ ടോ​ക്യോ​യി​ൽ​നി​ന്ന്​ 1000 കി.​മീ അ​ക​ലെ​യു​ള്ള ത​നേ​ഗാ​ഷി​മ ​െഎ​ല​ൻ​ഡി​ൽ ക​ന​ത്ത മ​ഴ​യും കാ​റ്റും തു​ട​രു​ന്ന​തി​നാ​ലാ​ണ്​ തീ​യ​തി മാ​റ്റേ​ണ്ടി വ​ന്ന​ത്. തി​ങ്ക​ളാ​ഴ്​​ച അ​നു​കൂ​ല കാ​ലാ​വ​സ്​​ഥ​യാ​യി​രി​ക്കു​മെ​ന്ന കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ക​രു​ടെ വി​ല​യി​രു​ത്ത​ലി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ തീ​യ​തി നി​ശ്ച​യി​ച്ച​ത്. ജ​പ്പാ​ൻ സ​മ​യം രാ​വി​ലെ 6.58നാ​ണ്​ വി​ക്ഷേ​പി​ക്കു​ന്ന​ത്. എ​ല്ലാ ത​യാ​റെ​ടു​പ്പു​ക​ളും പൂ​ർ​ത്തി​യാ​യ​താ​യും കാ​ലാ​വ​സ്​​ഥ അ​നു​കൂ​ല​മാ​കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണെ​ന്നും വി​ക്ഷേ​പ​ണ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന മി​ത്​​സു​ബി​ഷി ഹെ​വി ഇ​ൻ​ഡ​സ്​​ട്രീ​സ്​ വ​ക്​​താ​വ്​ അ​റി​യി​ച്ചു.

2021 ഫെ​ബ്രു​വ​രി​യി​ലാ​ണ്​ ഹോ​പ്പ്​ ചൊ​വ്വ​യി​ൽ എ​ത്തു​ന്ന​ത്. ദു​ബൈ​യി​ൽ നി​ർ​മി​ച്ച ഉ​പ​ഗ്ര​ഹം ര​ണ്ട്​ മാ​സം മു​മ്പാ​ണ്​ ജ​പ്പാ​നി​ൽ എ​ത്തി​ച്ച​ത്. എം.​എ​ച്ച്.​െ​എ എ​ച്ച്.​ടു.​എ റോ​ക്ക​റ്റ്​​ ഹോ​പ്പി​നെ വ​ഹി​ക്കും. ​ചൊ​വ്വ​യു​ടെ താ​ഴ്ന്ന അ​ന്ത​രീ​ക്ഷം ചി​ത്രീ​ക​രി​ക്കു​ക വ​ഴി കാ​ലാ​വ​സ്​​ഥ മാ​റ്റ​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​നും ആ​ഗോ​ള കാ​ലാ​വ​സ്ഥാ ഭൂ​പ​ടം മ​ന​സ്സി​ലാ​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ്​ ഹോ​പ്പി​​െൻറ പ്ര​യാ​ണം. രാ​ജ്യ​വും ജ​ന​ങ്ങ​ളും ച​രി​ത്ര നി​മി​ഷ​ത്തി​നാ​യി കാ​തോ​ർ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന​റി​യാ​മെ​ന്നും സു​ര​ക്ഷി​ത​മാ​യ കു​തി​പ്പി​നാ​ണ്​ തീ​യ​തി നീ​ട്ടി​വെ​ച്ച​തെ​ന്നും മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷി​ദ്​ സ്​​പേ​സ്​ സ​െൻറ​ർ ചെ​യ​ർ​മാ​ൻ ഹ​മ​ദ്​ അ​ൽ മ​ൻ​സു​രി പ​റ​ഞ്ഞു.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News