Connect with us
Malayali Express

Malayali Express

നോവലിസ്റ്റ് സുധാകര്‍ മംഗളോദയം നിര്യാതനായി

LATEST NEWS

നോവലിസ്റ്റ് സുധാകര്‍ മംഗളോദയം നിര്യാതനായി

Published

on

പ്രശസ്ത നോവലിസ്റ്റും തിരക്കഥാകൃത്തുമായ സുധാകര്‍ മംഗളോദയം (72) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച രാവിലെ പത്തിനു വീട്ടുവളപ്പില്‍. ഭാര്യ: പരേതയായ ഉഷ. ഏകമകള്‍: ശ്രീവിദ്യ. മരുമകന്‍ ശ്രീജിത്ത്.

സാധാരണ മനുഷ്യരുടെ വിഹ്വലതകളെയും സ്വപ്നങ്ങളെയും കടുംവര്‍ണങ്ങളില്‍ പരത്തിപ്പറഞ്ഞ് ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചു മലയാളവായനക്കാരില്‍ ചിരഃപ്രതിഷ്ഠ നേടിയ നോവലിസ്റ്റായിരുന്നു സുധാകര്‍ മംഗളോദയം. പൈങ്കിളി രചനകളില്‍ നിന്നു വ്യത്യസ്തമായി പ്രസാധമധുരമായ ശൈലിയും മംഗളോദയത്തിന്റെ പ്രത്യേകതായയിരുന്നു. അദ്ദേഹത്തിന്റെ അനേകം കൃതികള്‍ പുസ്തകങ്ങളായും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാദസ്വരം, നന്ദിനി ഓപ്പോള്‍, ഒറ്റക്കൊലുസ്, ചിറ്റ, ഈറന്‍ നിലാവ്, വെളുത്ത ചെമ്പരത്തി, വാസ്തുബലി, ഓട്ടുവള, നിറമാല, ചാരുലത, ഹംസതടാകം, വേനല്‍വീട്, കൃഷ്ണതുളസി,തലാഖ്, സൗന്ദര്യപൂജ, ഏതോസന്ധ്യയില്‍ ഏതോ ഇടനാഴിയില്‍ എന്നിവയാണ് പ്രശസ്ത കൃതികള്‍.

പി.പത്മരാജന്റെ കരിയിലക്കാറ്റുപോലെ എന്ന ചലച്ചിത്രത്തിന്റെ കഥാരചയിതാവാണ്. 1985 ല്‍ പുറത്തിറങ്ങിയ വസന്തസേന എന്ന ചലച്ചിത്രത്തിന്റെയും കഥാരചന നടത്തി. നന്ദിനി ഓപ്പോള്‍ എന്ന സിനിമയ്ക്കു സംഭാഷണം രചിച്ചു, ഞാന്‍ ഏകനാണ് എന്ന ചലച്ചിത്രത്തിന്റെ തിരക്കഥയും സുധാകറിന്റേതാണ്. സംവിധായകന്‍ പി. ചന്ദ്രകുമാറിനൊപ്പം അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മലയാളത്തിലെ രണ്ടു പ്രമുഖ ചാനലുകളെ ജനപ്രീയമാക്കിയതും മംഗളോദയത്തിന്റെ നോവലുകള്‍ സീരിയലുകളായപ്പോഴാണ്. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ എഴുതുന്നതിനുമുന്‍പുതന്നെ റേഡിയോ നാടകങ്ങള്‍ എഴുതിയിരുന്നു. വെള്ളൂര്‍ എച്ച്.എന്‍.എല്ലിന്റെയും പിറവം റോഡ് റെയില്‍വേ സ്റ്റേഷന്റെയും ഇടവഴികളിലായിരുന്നു നോവലുകളുടെയെല്ലാം സാഹിത്യം പിറന്നത്.

Continue Reading

Latest News