Connect with us
Malayali Express

Malayali Express

സംസ്ഥാനത്ത് 623 പേര്‍ക്ക് കൂടി കോവിഡ്: സമ്പര്‍ക്കത്തിലൂടെ 432 പേര്‍ക്ക് രോഗബാധ, ഉറവിടമറിയാതെ 37 കേസുകള്‍

KERALA

സംസ്ഥാനത്ത് 623 പേര്‍ക്ക് കൂടി കോവിഡ്: സമ്പര്‍ക്കത്തിലൂടെ 432 പേര്‍ക്ക് രോഗബാധ, ഉറവിടമറിയാതെ 37 കേസുകള്‍

Published

on

സംസ്ഥാനത്ത് ബുധനാഴ്ച 623 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചവരില്‍ 96 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 76 പേര്‍ക്കുമാണ് രോഗ ബാധ സ്ഥിരീകരിച്ചത്. രോഗ ബാധ സ്ഥിരീകരിച്ചതില്‍ 432 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം പകര്‍ന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ഏറ്റവും കൂടിയ പ്രതിദിന വര്‍ധനവാണ് ബുധനാഴ്ച ഉണ്ടായിരിക്കുന്നത്. സമ്പര്‍ക്കത്തിലൂടെയും ഉറവിട മറിയാത്ത കേസുകളുടെയും എണ്ണം വര്‍ധിക്കുകയാണ്.

രോഗം സ്ഥിരീകരിച്ചതില്‍ ഒന്‍പത് ആരോഗ്യ പ്രവര്‍ത്തകരുണ്ട്. ഒന്‍പതുപേര്‍ ഡിഎസ് സിയും. ഒരു മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ രാജാക്കാട് സ്വദേശി വത്സമ്മ ജോയിയാണ് മരണപ്പെട്ടത്. ഇവരെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Continue Reading

Latest News