KERALA
ഈരാറ്റുപേട്ട കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു : കൊറോണ രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 18 ജീവനക്കാര്‍

കോട്ടയം: കൊറോണ സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്ക പട്ടികയില്‍ നിരവധി ജീവനക്കാര്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ ഈരാറ്റുപേട്ട കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു. 18 ജീവനക്കാരാണ് രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നത്. ഇതേ തുടര്‍ന്ന് ഈരാറ്റുപേട്ട ഡിപ്പോയില്‍ നിന്നുമുള്ള ബസ് സര്‍വീസ് നിര്‍ത്തിവെച്ചു. ഈരാറ്റുപേട്ടയില്‍ നിന്നുള്ള ദീര്‍ഘ ദൂര സര്‍വീസുകള്‍ മറ്റ് ഡിപ്പോയില്‍ നിന്നും ഓപ്പറേറ്റ് ചെയ്യുന്നതായിരിക്കും.
ജൂലൈ 13ന് കോട്ടയത്ത് കൊറോണ സ്ഥിരീകരിച്ച പാല മുനിസിപ്പാലിറ്റി ജീവനക്കാരനൊപ്പം ബസില്‍ സഞ്ചരിച്ചവര്‍ കോട്ടയം കൊറോണ കണ്ട്രോള് റൂമില്‍ ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ചുവടെ പറയുന്ന ബസുകളില്‍ ജൂണ്‍ 29 മുതല്‍ ജൂലൈ 13 വരെ (ജൂലൈ 4, 5 തീയതികളില്‍ ഒഴികെ) യാത്ര ചെയ്തവരാണ് വിവരം അറിയിക്കേണ്ടത്.
- രാവിലെ 7.30: കാഞ്ഞിരംപടി, ഷാപ്പുപടി – കോട്ടയം വരെ – ഹരിത ട്രാവല്‍സ്.
- രാവിലെ 8.00: കോട്ടയം മുതല്‍ പാലാ വരെ കോട്ടയം -കട്ടപ്പന വഴി ഉപ്പുതറയ്ക്കുള്ള കെ.എസ്.ആര്.ടി.സി ബസ്.
- വൈകുന്നേരം 5.00: പാലാ മുതല്‍ കോട്ടയം വരെ തൊടുപുഴ-കോട്ടയം/ഈരാറ്റുപേട്ട – കോട്ടയം കെ.എസ്.ആര്.ടി.സി ബസ്.
- വൈകുന്നേരം 6.00: കോട്ടയം മുതല്‍ കാഞ്ഞിരം പടി വരെ. കൈരളി ട്രാവല്‍സ് / 6.25നുളള അമല ട്രാവല്‍സ്.
ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരുകള്‍ : 1077, 0481 2563500, 0481 2303400, 0481 2304800
-
KERALA13 hours ago
തൃശൂര്‍ കുന്നംകുളം നഗരത്തില്‍ ആക്രിക്കടയ്ക്കും കടലാസ് ഗോഡൗണിനും തീപിടിച്ചു
-
INDIA13 hours ago
ഡല്‍ഹിയിലെ ട്രാക്ടര്‍ റാലി സംഘര്‍ഷം :15 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്ത് പോലീസ്
-
KERALA13 hours ago
ഇന്ധന വില വീണ്ടും വര്‍ധിച്ചു : ഡീസല്‍ വില ലിറ്ററിന് 80.77 രൂപ
-
KERALA14 hours ago
പത്തനംതിട്ട ജില്ലാ കളക്ടറായി ഡോ. നരസിംഹുഗാരി ടി.എല്‍. റെഡ്ഡി ചുമതലയേറ്റു.
-
INDIA14 hours ago
റാലിക്കിടെ കര്‍ഷകന്റെ മരണം : ട്രാക്ടര്‍ മറിയുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഡല്‍ഹി പൊലീസ്
-
KERALA14 hours ago
ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തമ്മില്‍ അധികാര തര്‍ക്കമില്ല : പി.കെ. കുഞ്ഞാലിക്കുട്ടി
-
INDIA14 hours ago
അനധികൃത സ്വത്ത് സമ്പാദന കേസ് : വി.കെ ശശികല ഇന്ന് ജയില്‍ മോചിതയാകും
-
KERALA14 hours ago
തിരുവനന്തപുരം കാറും മീന്‍ ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു, കാര്‍ കത്തി നശിച്ചു