Connect with us
Malayali Express

Malayali Express

സ്വര്‍ണ്ണക്കടത്ത് അന്വേഷണം തീവ്രവാദ ഫണ്ടിംഗിലേക്ക്; ഇസ്ലാമോഫോബിയയെന്ന് കെ.എം ഷാജി

KERALA

സ്വര്‍ണ്ണക്കടത്ത് അന്വേഷണം തീവ്രവാദ ഫണ്ടിംഗിലേക്ക്; ഇസ്ലാമോഫോബിയയെന്ന് കെ.എം ഷാജി

Published

on

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തിന്റെ അന്വേഷണം തീവ്രവാദ ഫണ്ടിംഗിലേക്ക് നീങ്ങുമ്പോള്‍ ഇസ്ലാമോഫോബിയ ആരോപിച്ച് മുസ്ലീംലീഗ് എം.എല്‍.എ കെ.എം ഷാജി. സ്വര്‍ണ്ണക്കടത്തെന്ന് പറഞ്ഞാല്‍ ഒരു കാക്കാന്റെ പേര് കൂട്ടി മലപ്പുറത്തെത്തിച്ചാല്‍ പിന്നെ പണി എടുക്കാന്‍ ആളുകൂടുമെന്ന് കെ.എം ഷാജി ഫെയ്സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. എല്ലാ പൊതുപ്രശ്നങ്ങളും കൊണ്ടുപോയി കെട്ടാനായി ഒരു കുറ്റി തറച്ച് വച്ചിട്ടുണ്ട്.

അഴിമതി, കള്ളക്കടത്ത്, കൊലപാതകം, ആയുധങ്ങള്‍ പിടിക്കുന്നത് തുടങ്ങി എല്ലാ ക്രൈമുകളും എങ്ങനെയെങ്കിലും കൊണ്ടുചെന്നെത്തിക്കുന്ന ആ കുറ്റി ആണ് മുസ്ലീം കമ്മ്യുണിറ്റി. ഇത് തികഞ്ഞ ഇസ്ലാമോഫോബിയയും വംശീയതയുമാണ്. സ്വര്‍ണ്ണക്കടത്ത് ജ്വല്ലറികള്‍ക്ക് വേണ്ടിയല്ലെന്നും തീവ്രവാദ ഫണ്ടിംഗിന് വേണ്ടിയാണെന്നും എന്‍.ഐ.എ വെളിപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കെ.എം ഷാജിയുടെ ആരോപണം.

Continue Reading

Latest News