Connect with us
Malayali Express

Malayali Express

ബിഷപ് ഫ്രാങ്കോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് റിപ്പോര്‍ട്ട്; രോഗബാധ അറസ്റ്റ് വാറണ്ടിനു പിന്നാലെ

KERALA

ബിഷപ് ഫ്രാങ്കോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് റിപ്പോര്‍ട്ട്; രോഗബാധ അറസ്റ്റ് വാറണ്ടിനു പിന്നാലെ

Published

on

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഫ്രാങ്കോയുടെ അഭിഭാഷകന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് ഫ്രാങ്കോ ക്വാറന്റീനിലാണെന്ന് കോടതിയില്‍ അറിയിച്ചിരുന്നു.

വിചാരണയ്ക്ക് കോടതിയില്‍ തുടര്‍ച്ചയായി ഹാജരാകാതിരുന്നതിനു പിന്നാലെ താമസസ്ഥലം കണ്ടെന്‍മെന്റ് സോണിലാണെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ച കാര്യം പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പ്രതിഭാഗത്തിന് കോടതിയില്‍ നിഷേധിക്കാനും കഴിഞ്ഞില്ല. പ്രോസിക്യുഷന്‍ മുന്നോട്ടുവച്ച തെളിവുകള്‍ പരിഗണിച്ചാണ് കോടതി ഫ്രാങ്കോയുടെ ജാമ്യം റദ്ദാക്കുകയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

Continue Reading

Latest News