Connect with us
Malayali Express

Malayali Express

സ്വപ്ന മന്ത്രി ജലീലിനെ വിളിച്ചു; സരിത്ത് ശിവശങ്കറിനെ വിളിച്ചത് നിരവധി തവണ- ഫോണ്‍ കോള്‍ ലിസ്റ്റ് പുറത്ത്

KERALA

സ്വപ്ന മന്ത്രി ജലീലിനെ വിളിച്ചു; സരിത്ത് ശിവശങ്കറിനെ വിളിച്ചത് നിരവധി തവണ- ഫോണ്‍ കോള്‍ ലിസ്റ്റ് പുറത്ത്

Published

on

സ്വര്‍ണകള്ളക്കടത്ത് കേസിലെ ഒന്നും രണ്ടും പ്രതികളായ സരിത്തും സ്വപ്ന സുരേഷും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം ശിവശങ്കറിനെ വിളിച്ചതിന്റെ ഫോണ്‍രേഖകള്‍ പുറത്ത്. ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 1 വരെയുള്ള ഫോണ്‍സംഭാഷണത്തിന്റെ രേഖകളാണ് പുറത്തുവന്നിരിക്കുന്നത്.

കേസിലെ മുഖ്യപ്രതിയായ സരിത്ത് ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 1 വരെ ഒമ്പത് തവണ എം ശിവശങ്കറിനെ വിളിച്ചതായി രേഖകളില്‍ നിന്നും വ്യക്തം. അഞ്ച് തവണ ശിവശങ്കര്‍ തിരിച്ചും വിളിച്ചിട്ടുണ്ട്. ഇതില്‍ ഒരു ഫോണ്‍കോളിന്റെ സമയം 755 സെക്കന്റ് വരെയാണ്. സരിത്ത് അറസ്റ്റിലാവുന്നതിന്റെ തൊട്ടുമുന്‍പും ഇരുവരും തമ്മില്‍ സംസാരിച്ചുവെന്ന രേഖകള്‍ ഇതിലുണ്ട്.

സ്വപ്ന സുരേഷിന്റെ കോള്‍ ലിസ്റ്റില്‍ മന്ത്രി കെടി ജലീലിന്റെ നമ്പറും ഉള്‍പ്പെടുന്നുണ്ട്. ജൂണ്‍ മാസത്തില്‍ 9 തവണയാണ് സ്വപ്ന സുരേഷ് മന്ത്രി ജലീലുമായി സംസാരിച്ചത്. അതേസമയം സ്വപ്നയുമായി സംസാരിച്ചതായി മന്ത്രി ജലീല്‍ സമ്മതിച്ചു. യുഎഇ കോണ്‍സുല്‍ പറഞ്ഞതുപ്രകാരം റംസാന്‍ കിറ്റ് വിതരണവുമായി ബന്ധപ്പെട്ടാണ് സ്വപ്നയെ വിളിച്ചതെന്നാണ് മന്ത്രി കെടി ജലീല്‍ പറഞ്ഞത്.

തിരുവനന്തപുരം സ്വര്‍ണക്കടത്ത് പിടികൂടുന്നതിന് മുന്‍പ് ജൂണ്‍ 24നും 26നും സ്വര്‍ണം വന്നുവെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഈ തീയതികളില്‍ സരിത്തും സ്വപ്നയും യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷയെ നിരന്തരം വിളിച്ചതിന്റെ രേഖകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. സ്വപ്ന ഒളിവില്‍ പോവുന്നതിന് തൊട്ടുമുന്‍പ് സെക്രട്ടറിയേറ്റിന് സമീപത്ത് ഉണ്ടായിരുന്നുവെന്ന് സാധൂകരിക്കുന്നതിന്റെ ടവര്‍ ലൊക്കേഷനും ലഭിച്ചിട്ടുണ്ട്.

Continue Reading

Latest News