KERALA
സ്ഥിതി രൂക്ഷം: സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്ക് കോവിഡ്, 396 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം

സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരത്ത് മാത്രം 201 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഏറ്റവും കൂടിയ കണക്കുകളാണ് ഇത്. 181 പേരാണ് രോഗമുക്തി നേടിയത്.
ഇന്ന് രോഗം ബാധിച്ചവരില്‍ 130 പേര് വിദേശത്ത് നിന്നും എത്തിയവരാണ്.68 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 396 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 8 ആരോഗ്യപ്രവര്‍ത്തകര്‍, ബിഎസ്എഫ് 2, ഐടിബിപി 2, സിഐഎസ്എഫ് 2 എന്നിവര്‍ക്കും രോഗം ബാധിച്ചു. സമ്പര്‍ക്കരോഗബാധയുണ്ടായവരില്‍ 26 പേരുടെ ഉറവിടം തിരിച്ചറിഞ്ഞിട്ടില്ല.
തിരുവനന്തപുരം 201, എറണാകുളം 70, മലപ്പുറം 58, കോഴിക്കോട് 58, കാസര്‍കോട് 44, തൃശൂര്‍ 42, ആലപ്പുഴ 34, പാലക്കാട് 26, കോട്ടയം 25, കൊല്ലം 23, വയനാട് 12, കണ്ണൂര്‍ 12, പത്തനംതിട്ട 3 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍
181 പേരാണ് രോഗമുക്തി നേടിയത്. തിരുവനന്തപുരം 15, കൊല്ലം 2, ആലപ്പുഴ 17, കോട്ടയം 5, തൃശൂര്‍ 9, പാലക്കാട് 49, മലപ്പുറം 9, കോഴിക്കോട് 21, കണ്ണൂര്‍ 49, കാസര്‍കോട് 5 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.
കഴിഞ്ഞ 24 മണിക്കൂറിനിടെ 14, 227 സാമ്പിളുകള്‍ പരിശോധിച്ചു. 1,80594 പേരാണ് നിരീക്ഷണത്തിലുള്ളത്. 4376 പേര് ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. ഇതുവരെ രോഗം സ്ഥിരീകരിച്ച് 8930 പേര്‍ക്കാണ്. ഇന്ന് മാത്രം 720 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ചികിത്സയിലുള്ളത് 4454 പേരാണ്. ആകെ 252302 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. 7745 സാമ്പിളുകളുടെ പരിശോധന ഫലം ലഭിച്ചിട്ടില്ല.
-
KERALA2 seconds ago
ആദ്യദിനം കോവിഡ് വാക്സിന് സ്വീകരിച്ചത് 8062 ആരോഗ്യ പ്രവര്‍ത്തകര്‍
-
INDIA5 mins ago
കൊല്‍ക്കത്തയില്‍ വാക്സിന് സ്വീകരിച്ച് നിമിഷങ്ങള്‍ക്കകം ബോധരഹിതയായ നഴ്സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
-
KERALA16 mins ago
നവവധുവിന്റെ മരണം: മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് അമ്മ
-
KERALA26 mins ago
മലബാര്‍ എക്സപ്രസില്‍ തീപിടിത്തം : വന്‍ദുരന്തം ഒഴിവായി
-
KERALA39 mins ago
എറണാകുളത്ത് വന്‍ തീപിടുത്തം : വാഹനങ്ങളടക്കം കത്തിനശിച്ചു
-
INDIA41 mins ago
രാജസ്ഥാനില്‍ സ്വകാര്യബസ് വൈദ്യുത ലൈനില്‍ തട്ടി തീപിടിച്ച് ആറുമരണം : 19 പേര്‍ക്ക് പരിക്ക്
-
INDIA1 hour ago
ഫാം ഹൗസ് ജീവനക്കാരനെ വളര്‍ത്തു നായ്ക്കള്‍ കടിച്ചു കൊന്നു
-
KERALA1 hour ago
കെഎസ്ആര്‍ടിസിയിലെ 100 കോടി രൂപയുടെ ക്രമക്കേട് : വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യും