EUROPE
ഇറ്റലി അടിയന്തരാവസ്ഥ നീട്ടിയേക്കും

ജോസ് കുമ്പിളുവേലിൽ
റോം∙ കൊറോണവൈറസ് വ്യാപനത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ആഭ്യന്തര അടിയന്തരാവസ്ഥ നീട്ടിയേക്കുമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി യൂസപ്പെ കോണ്ടെ സൂചന നല്കി. ഈ മാസം അവസാനമാണ് നിലവില്‍ അടിയന്തരാവസ്ഥയുടെ കാലാവധി അവസാനിക്കുന്നത്. ഇത് അടുത്ത മാസത്തേക്കു കൂടി നീട്ടാനാണ് ആലോചന.
വെള്ളപ്പൊക്കം, ഭൂകമ്പം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളുടെ സമയത്തും ഇറ്റാലിയന്‍ ഭരണകൂടം പിന്തുടര്ന്നു വരുന്ന രീതിയാണിത്. അടിയന്തരാവസ്ഥയില്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ ലഭിക്കും. ചുവപ്പു നാടകള്‍ മറികടന്ന് വേഗത്തില്‍ തീരുമാനങ്ങളെടുക്കാനും നടപ്പാക്കാനും സാധിക്കും.
ഇറ്റലിയില്‍ കൊറോണവൈറസ് ബാധിച്ചു മരിച്ചത് 35,000 പേരാണ്. ചൈനയ്ക്കു ശേഷം ആദ്യമായി മഹാമാരി ആഞ്ഞടിച്ച രാജ്യമായിരുന്നു ഇറ്റലി. 242,000 പേര്‍ക്ക് ഇവിടെ രോഗം ബാധിച്ചിരുന്നു.ഇപ്പോള്‍ വൈറസ് ബാധയുടെ വേഗം കുറഞ്ഞിട്ടുണ്ടെങ്കിലും പൂര്‍ണമായി ഇല്ലാതിയിട്ടില്ലെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് അടിയന്തരാവസ്ഥ നീട്ടുന്നതു പരിഗണിക്കുന്നത്.
-
KERALA11 mins ago
നവവധുവിന്റെ മരണം: മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് അമ്മ
-
KERALA20 mins ago
മലബാര്‍ എക്സപ്രസില്‍ തീപിടിത്തം : വന്‍ദുരന്തം ഒഴിവായി
-
KERALA34 mins ago
എറണാകുളത്ത് വന്‍ തീപിടുത്തം : വാഹനങ്ങളടക്കം കത്തിനശിച്ചു
-
INDIA35 mins ago
രാജസ്ഥാനില്‍ സ്വകാര്യബസ് വൈദ്യുത ലൈനില്‍ തട്ടി തീപിടിച്ച് ആറുമരണം : 19 പേര്‍ക്ക് പരിക്ക്
-
INDIA1 hour ago
ഫാം ഹൗസ് ജീവനക്കാരനെ വളര്‍ത്തു നായ്ക്കള്‍ കടിച്ചു കൊന്നു
-
KERALA1 hour ago
കെഎസ്ആര്‍ടിസിയിലെ 100 കോടി രൂപയുടെ ക്രമക്കേട് : വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യും
-
INDIA1 hour ago
13 കാരിയെ 9 പേര് ചേര്‍ന്ന് 5 ദിവസം കൂട്ടബലാത്സംത്തിന് ഇരയാക്കി : ആറ് പേര് അറസ്റ്റില്‍
-
LATEST NEWS15 hours ago
ഇന്ത്യാ പ്രസ് ക്ലബ് മാധ്യമശ്രീ പുരസ്കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു. ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ചിക്കാഗോയില്‍