KERALA
സ്വര്‍ണക്കടത്തു കേസില്‍ സന്ദീപ് നായരുടെ ബാഗും മൊബൈല്‍ ഫോണും പരിശോധിക്കുന്നതോടെ അന്വേഷണം ഉന്നതരിലെത്തുമെന്ന് എന്‍ഐഎ

സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ നാലാം പ്രതി സന്ദീപ് നായരുടെ ബാഗും മൊബൈല്‍ ഫോണും പരിശോധിക്കുന്നതോടെ അന്വേഷണം ഉന്നതരിലെത്തുമെന്ന് എന്‍ഐഎ. ദേശവിരുദ്ധ ശക്തികളിലേക്കു നയിക്കുന്ന തെളിവുകള്‍ ബാഗിലുണ്ട്. ബെംഗളൂരുവില്‍ പിടിക്കപ്പെടുമ്പോള്‍ മഹസര്‍ എഴുതി മുദ്രവച്ച ബാഗ് കോടതിയുടെ മേല്‍നോട്ടത്തില്‍ തുറക്കാന്‍ അന്വേഷണ സംഘം അപേക്ഷ നല്കി.
പ്രതികള്‍ യുഎഇയുടെ വ്യാജമുദ്രകളും ചിഹ്നങ്ങളും ദുരുപയോഗം ചെയ്തെന്നും എന്‍ഐഎ അറിയിച്ചു. സ്വര്‍ണം നേരിട്ട് ആഭരണ നിര്‍മാണത്തിനല്ല, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. മൂന്നാം പ്രതി ഫൈസല്‍ ഫരീദാണു വ്യാജമുദ്ര നിര്‍മിച്ചത്.
ദുബായ് കേന്ദ്രീകരിച്ചായിരുന്നു ഗൂഢാലോചന. 2019 മുതല്‍ ഇത്തരത്തില്‍ സ്വര്‍ണം കടത്തുന്നുണ്ട്. ഇപ്പോഴത്തെ 30 കിലോഗ്രാമിനു പുറമേ മുന്‍പു 2 തവണ 9, 18 കിലോ വീതം കടത്തിയെന്നും പറഞ്ഞു.
കോവിഡ് പരിശോധനാ ഫലം നെഗറ്റീവായതോടെ കൂടുതല്‍ ചോദ്യം ചെയ്യലിനു സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ജൂലൈ 21 വരെ എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ ദിവസം അറസ്റ്റിലായ കെ.ടി.റമീസിനെ സാമ്പത്തിക കുറ്റവിചാരണക്കോടതി 27 വരെ റിമാന്‍ഡ് ചെയ്ത് അങ്കമാലി കറുകുറ്റിയിലെ കോവിഡ് നിരീഷണ കേന്ദ്രത്തിലാക്കി. നയതന്ത്ര പാഴ്സലില്‍ സ്വര്‍ണം കടത്താനുള്ള തന്ത്രം റമീസിന്റേതാണെന്നാണ് നിഗമനം.
-
INDIA13 mins ago
ഫാം ഹൗസ് ജീവനക്കാരനെ വളര്‍ത്തു നായ്ക്കള്‍ കടിച്ചു കൊന്നു
-
KERALA21 mins ago
കെഎസ്ആര്‍ടിസിയിലെ 100 കോടി രൂപയുടെ ക്രമക്കേട് : വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യും
-
INDIA30 mins ago
13 കാരിയെ 9 പേര് ചേര്‍ന്ന് 5 ദിവസം കൂട്ടബലാത്സംത്തിന് ഇരയാക്കി : ആറ് പേര് അറസ്റ്റില്‍
-
LATEST NEWS14 hours ago
ഇന്ത്യാ പ്രസ് ക്ലബ് മാധ്യമശ്രീ പുരസ്കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു. ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ചിക്കാഗോയില്‍
-
KERALA16 hours ago
സംസ്ഥാനത്ത് ശനിയാഴ്ച 5960 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
-
KERALA16 hours ago
ബജറ്റില്‍ മഹാകവി അക്കിത്തത്തെ അവഗണിച്ചെന്ന് എം ടി രമേശ്
-
KERALA16 hours ago
ബേപ്പൂര്‍ തുറമുഖത്തിന് കേന്ദ്ര സഹായം
-
KERALA17 hours ago
കര്‍ഷകരെ ദ്രോഹിക്കുന്നതില്‍ കേരള സര്‍ക്കാരും നരേന്ദ്ര മോദിയുടെ അതേ പാത പിന്തുടരുകയാണെന്ന് മുല്ലപ്പള്ളി