Connect with us
Malayali Express

Malayali Express

പതിനാലുകാരിയെ ക്ലാസ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

INDIA

പതിനാലുകാരിയെ ക്ലാസ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Published

on

ന്യൂഡല്‍ഹി: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പതിനാലുകാരിയെ സ്കൂളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നോയിഡയിലെ ബോര്‍ഡിങ്ങ് സ്കൂളില്‍ ആണ് സംഭവം. മരണവിവരം പൊലീസിനെ അറിയിക്കാതെ മൃതദേഹം സംസ്ക്കരിച്ചുവെന്നാരോപിച്ച്‌ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. കുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതാണെന്നും അനുവാദമില്ലാതെ മൃതദേഹം സംസ്ക്കരിച്ചെന്നും ഇവര്‍ ആരോപിച്ചു.
സെക്ടര്‍ 115ലെ സ്കൂളില്‍ ജൂലൈ മൂന്നിനാണ് സംഭവം. എന്നാല്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം പുറത്തറിയുന്നത്. ഹരിയാണയിലെ മഹേന്ദ്രഗാര്‍ഹ് സ്വദേശിയാണ് പെണ്‍കുട്ടി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീട്ടിലായിരുന്ന കുട്ടി ജൂണ്‍ 18നാണ് പിന്നീട് സ്കൂളിലേക്ക് മടങ്ങിയത്.തുടര്‍ന്ന് ജൂലൈ 3ന് പെണ്‍കുട്ടിയെ ക്ലാസ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഒമ്പത് ദിവസത്തിന് ശേഷമാണ് സംഭവം പുറത്തറിയുന്നത്.

ഉടനെ സ്കൂളിലെത്തണമെന്നാവശ്യപ്പെട്ട് ഫോണ്‍ സന്ദേശം ലഭിച്ചതോടെയാണ് ജൂലൈ മൂന്നിന് തങ്ങള്‍ സ്കൂളിലെത്തിയതെന്ന് പെണ്‍കുട്ടിയുടെ മതാപിതാക്കള്‍ പറയുന്നു. സ്കൂളിലെത്തിയപ്പോള്‍ മകളുടെ മൃതദേഹം കാണിച്ചുവെന്നും തങ്ങളുടെ ഫോണുകള്‍ ബലമായി പിടിച്ചുവാങ്ങുകയും മൃതദേഹം സംസ്കരിക്കാനായി ബലമായി ചില പേപ്പറില്‍ ഒപ്പിടുവിച്ചെന്നും ഇവര്‍ ആരോപിച്ചു. സംഭവത്തില്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന് കത്തയച്ചിട്ടുണ്ട്.

പോലീസ് സംഭവത്തെക്കുറിച്ച്‌ അറിഞ്ഞത് സോഷ്യല്‍ മീഡിയ വഴിയാണെന്നും പെണ്‍കുട്ടിയുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യാക്കുറപ്പ് ലഭിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടിയുടെ കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങളെക്കുറിച്ച്‌ ഉടന്‍ അന്വേഷണം നടത്തുമെന്നും അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കി.

Continue Reading

Latest News