Connect with us
Malayali Express

Malayali Express

കര്‍ണാടകയില്‍ കോവിഡ് ബാധിതര്‍ 40,000 കടന്നു

INDIA

കര്‍ണാടകയില്‍ കോവിഡ് ബാധിതര്‍ 40,000 കടന്നു

Published

on

ബംഗളൂരു: കര്‍ണാടകയില്‍ കോവിഡ് ബാധിതരുടെ എണ്ണം 40000 കടന്നു. 24 മണിക്കൂറിനിടെ 2738 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 41581 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

തുടര്‍ച്ചയായ ദിവസങ്ങളില്‍ 2000ന് മുകളിലാണ് കോവിഡ് കേസുകള്‍. ഇന്നലെ 839 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 73 പേര്‍ക്ക് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായി. ഇതുവരെ 16,248 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. 24,572 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. നിലവില്‍ 761 പേരാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്. ബംഗളൂരു നഗരത്തില്‍ മാത്രം ഇന്നലെ 1315 പേര്‍ക്കാണ് രോഗം കണ്ടെത്തിയതെന്നും കര്‍ണാടക ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം, തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷത്തിലേക്ക് നീങ്ങുകയാണ്.24 മണിക്കൂറിനിടെ 4328 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സമയത്ത് 3035 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടപ്പോള്‍ 66 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി തമിഴ്‌നാട് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

Continue Reading

Latest News