Connect with us
Malayali Express

Malayali Express

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.30 കോടി കടന്നു : മരണം 5.71 ലക്ഷം

INDIA

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.30 കോടി കടന്നു : മരണം 5.71 ലക്ഷം

Published

on

വാഷിങ്ടണ്‍ : ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 1,30,60,239 ആയി വര്‍ധിച്ചു . 5,71,817 പേരാണ് ഇതുവരെ രോഗം ബാധയെ തുടര്‍ന്ന് മരിച്ചത് . 24 മണിക്കൂറിനിടെ രണ്ടുലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . മൂവായിരത്തോളം പേര്‍ മരിക്കുകയും ചെയ്തു.

ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല റിപ്പോര്‍ട്ട് പ്രകാരം കോവിഡ് രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്തുള്ള അമേരിക്കയില്‍ ആകെ 33,61,042 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് .ആകെ 1,35,582 പേരാണ് അമേരിക്കയില്‍ രോഗം ബാധിച്ച്‌മരണത്തിന് കീഴടങ്ങിയത് . 18,84,967 പേര്‍ക്കാണ് ബ്രസീലില്‍ രോഗം സ്ഥിരീകരിച്ചത് . 72,833 പേര്‍ ഇവിടെ രോഗം ബാധിച്ച്‌ മരിച്ചു .
പട്ടികയില്‍ മൂന്നാംസ്ഥാനത്തുള്ള ഇന്ത്യയില്‍ രോഗബാധിതര്‍ 8,78,254 പേരാണ് . മറ്റുരാജ്യങ്ങളെ അപേക്ഷിച്ച്‌ ഇന്ത്യയില്‍ മരണസംഖ്യ കുറവാണ് . 23,174 പേരാണ് രോഗബാധയെ തുടര്‍ന്ന് ഇന്ത്യയില്‍ മരിച്ചത്.

രോഗ ബാധിത രാജ്യം, ബാധിച്ചവരുടെ എണ്ണം എന്നീ ക്രമത്തില്‍ ;റഷ്യ -732,547 ,പെറു- 330,123 ,
ചിലി -317,657, മെക്‌സികോ – 299,750 , യുകെ – 291,691, ദക്ഷിണാഫ്രിക്ക – 287,796 ,ഇറാന്‍ – 259,652 , സ്‌പെയിന്‍ – 255,953 , പാകിസ്താന്‍ – 251,625 , ഇറ്റലി – 243,230 ,സൗദി അറേബ്യ – 235,111 , തുര്‍ക്കി – 214,001 ,ഫ്രാന്‍സ് – 209,640 , ജര്‍മനി – 200,180 , ബംഗ്ലാദേശ് – 186,894 , കൊളംബിയ – 150,445 , കാനഡ – 109,984 , ഖത്തര്‍ – 104,016 , അര്‍ജന്റീന -103,265 .

Continue Reading

Latest News