Connect with us
Malayali Express

Malayali Express

നേപ്പാള്‍ പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശം : ‘ശ്രീരാമന്‍ ഇന്ത്യക്കാരനല്ല, യഥാര്‍ത്ഥ അയോധ്യ നേപ്പാളില്‍’

INDIA

നേപ്പാള്‍ പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശം : ‘ശ്രീരാമന്‍ ഇന്ത്യക്കാരനല്ല, യഥാര്‍ത്ഥ അയോധ്യ നേപ്പാളില്‍’

Published

on

കാഠ്മണ്ഡു: യഥാര്‍ത്ഥ അയോധ്യ നേപ്പാളിലാണെന്ന വിവാദ പ്രസ്താവനയുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലി. ഹൈന്ദവ വിശ്വാസമനുസരിച്ച്‌ രാമജന്മഭൂമിയായ അയോധ്യ യഥാര്‍ത്ഥത്തില്‍ കാഠ്മണ്ഡുവിന് സമീപമുള്ള ഗ്രാമമാണെന്നും കെ.പി.ശര്‍മ ഒലി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശ്രീരാമന്‍ ഇന്ത്യക്കാരനല്ലെന്നും, നേപ്പാളിയാണെന്നും കെ പി ശര്‍മ ഒലി പറഞ്ഞു. രാമന്റെ ജന്മസ്ഥലം ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ അല്ല, ദക്ഷിണ നേപ്പാളിലെ ബില്‍ഗുഞ്ചിന് സമീപമുള്ള തോറിയിലെ ബാല്‍മീകി ആശ്രമത്തിന് സമീപമാണെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന സാംസ്‌കാരിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെ പി ശര്‍മ ഒലി.
ചരിത്രം വളച്ചൊടിച്ച്‌ സംസ്‌കാരത്തിലും ഇന്ത്യ കടന്നുകയറിയെന്നും നേപ്പാള്‍ പ്രധാനമന്ത്രി പറഞ്ഞു. ‘സീതാദേവി ഇന്ത്യയിലെ രാജകുമാരനായ ശ്രീരാമനെ വിവാഹം ചെയ്തുവെന്നാണ് നാം വിശ്വസിക്കുന്നത്. എന്നാല്‍, അയോധ്യ ബിര്‍ഗുഞ്ചിന്റെ പടിഞ്ഞാറ് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ഇത്രയും അകലെയുള്ള വധൂവരന്മാര്‍ വിവാഹം കഴിക്കുന്ന സാധ്യമല്ല, പ്രത്യേകിച്ച്‌ ആശയമവിനിമയത്തിനോ യാത്രയോ ചെയ്യാനോ സംവിധാനങ്ങളൊന്നുമില്ലാത്ത കാലഘട്ടത്തില്‍’- അദ്ദേഹം പറഞ്ഞു.

‘ബിര്‍ഗുഞ്ചിന് സമീപമാണ് യഥാര്‍ത്ഥ അയോധ്യ, അവിടെയാണ് ശ്രീരാമന്‍ ജനിച്ചത്. ഇന്ത്യയില്‍ അയോധ്യയെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുകയാണ്. എന്നാല്‍ നമ്മുടെ അയോധ്യയെ സംബന്ധിച്ച്‌ തര്‍ക്കങ്ങളൊന്നുമില്ല’- മാധ്യമ ഉപദേഷ്ടാവ് സൂര്യ താപ്പയെ ഉദ്ധരിച്ച്‌ ഒലി പറഞ്ഞു. ‘ദശരഥ രാജാവ് നേപ്പാളിലെ ഭരണാധികാരിയായിരുന്നു. അതുകൊണ്ടുതന്നെ മകന്‍ ശ്രീരാമനും ജനിച്ചത് നേപ്പാളിലാണ്’- ഒലി പറഞ്ഞു.

ശാസ്ത്രീയമായ പല കണ്ടുപിടിത്തങ്ങളും അറിവുകളും പിറവിയെടുത്തത് നേപ്പാളിലായിരുന്നു. എന്നാല്‍, സമ്പന്നമായ ആ പാരമ്പര്യം പിന്നീട് തുടര്‍ന്നുകൊണ്ടുപോകാന്‍ നമുക്ക് കഴിഞ്ഞില്ല- ഒലി കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യയിലെ ഇടതുപാര്‍ട്ടികളും ജനങ്ങളുടെ വിശ്വാസം കൊണ്ടാണ് കളിച്ചത്. നേപ്പാളിലെ കമ്മ്യൂണിസ്റ്റുകളും ഇതേ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ശ്രീരാമന്‍ നമ്മുടെ വിശ്വാസത്തിന്റെ ഭാഗമാണ്. നേപ്പാള്‍ പ്രധാനമന്ത്രിയോ, മറ്റാരെങ്കിലുമോ ആകട്ടെ, അതുവെച്ച്‌ കളിക്കാന്‍ അവരെ ജനം അനുവദിക്കില്ല’ -ബി.ജെ.പി വക്താവ് ബിസായ് സോങ്കര്‍ ശാസ്ത്രി പറഞ്ഞു.

Continue Reading

Latest News