Connect with us
Malayali Express

Malayali Express

രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം ഒന്‍പത് ലക്ഷം പിന്നിട്ടു

INDIA

രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം ഒന്‍പത് ലക്ഷം പിന്നിട്ടു

Published

on

ന്യൂഡല്‍ഹി : രാജ്യത്തെ കൊവിഡ് വ്യാപനം കുത്തനെ ഉയരുകയാണ്. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം ഒന്‍പത് ലക്ഷം കടന്നിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ ഇന്നലെ 6,497 കേസുകളും 193 മരണവും റിപ്പോര്‍ട്ടു ചെയ്തു. 93 പേര്‍ രോഗബാധിതരായി മരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതര്‍ 2,60,924 ലേക്ക് എത്തി. എന്നാല്‍ ഡല്‍ഹിയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസകരമാണ്. ഇന്നലെ 1236 കേസുകള്‍ മാത്രമാണ് രാജ്യ തലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം യുപിയും ഗുജറാത്തും പ്രതിദിന കണക്കിലെ ഏറ്റവും വലിയ വര്‍ധന രേഖപ്പെടുത്തി. സംസ്ഥാനങ്ങള്‍ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം ഇന്ന് മരണസംഖ്യ 500കടക്കും. 19 സംസ്ഥാനങ്ങളില്‍ രോഗമുക്തി നിരക്ക് ദേശീയ ശരാശരിയായ 63.2 ശതമാനത്തേക്കാള്‍ കൂടുതലാണ്. പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങളോട് ഐസിഎംആര്‍ നിര്‍ദേശിച്ചു.

തമിഴ്നാട്ടില്‍ ഇന്നലെ 4328 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 66 പേരാണ് കൊവിഡിന് കീഴടങ്ങിയത്. ഇതോടെ സംസ്ഥാനത്ത് 2032 പേരാണ് ഇതുവരെ രോഗബാധിതരായി മരിച്ചത്. ഇതുവരെ 1,42,798 പേര്‍ക്ക് രോഗം ബാധിച്ചു. കര്‍ണാടകത്തില്‍ ചികിത്സയിലുള്ളവരുടെ എണ്ണം കാല്‍ ലക്ഷത്തിലേക്ക് കടക്കുകയാണ്. ബെംഗളൂരുവിലാണ് കൊവിഡ് വ്യാപനം കൂടുതല്‍ രൂക്ഷമാകുന്നത്. കര്‍ണാടകത്തില്‍ ഇന്നലെ 2738 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1315 രോഗികള്‍ ബെംഗളുരുവിലാണ്. സംസ്ഥാനത്ത് ആകെ 41,581 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ 24,572 പേര്‍ ചികിത്സയിലുണ്ട്. ഇന്നലെ 73 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 757 ആയി ഉയര്‍ന്നു.

Continue Reading

Latest News