INDIA
കൊടും കുറ്റവാളി വികാസ് ദുബേ രക്ഷപ്പെടാന്‍ ശ്രമിച്ചില്ല, ആരോപണവുമായി മദ്ധ്യപ്രദേശ് പോലീസ്

കൊടും കുറ്റവാളി വികാസ് ദുബേ കൊല്ലപ്പെട്ടതിന് പിന്നാലെ യുപി പോലീസും മദ്ധ്യപ്രദേശ് പോലീസും തമ്മില്‍ എന്‍കൗണ്ടര്‍ വിഷയത്തില്‍ ഏറ്റുമുട്ടുന്നു. തങ്ങളുടെ കയ്യില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന് മുമ്പ് മദ്ധ്യപ്രദേശ് പോലീസിന്റെ കയ്യില്‍ നിന്നും ക്രിമിനല്‍ ദുബേ രക്ഷപ്പെടാന്‍ ശ്രമം നടത്തി എന്ന യുപി പോലീസിന്റെ പ്രസ്താവനയാണ് എംപി പോലീസിനെ ചൊടിപ്പിച്ചിരിക്കുന്നത്. മദ്ധ്യപ്രദേശ് പോലീസിന്റെ പ്രസ്താവന ദുബേയുടേത് വ്യാജ എന്‍കൗണ്ടര്‍ എന്ന നിലയില്‍ സംശയത്തിന് ഇട നല്‍കിയിരിക്കുകയാണെന്നതാണ് സംസാര വിഷയമായി മാറുന്നത്.
കാണ്പൂര്കാരനായ ഗുണ്ടാ നേതാവ് വെള്ളിയാഴ്ച പുലര്‍ച്ചെ യുപി സ്പെഷ്യല്‍ ടാസ്ക്ക് ഫോഴ്സിന്റെ വെടിയേറ്റാണ് മരിച്ചത്. നേരത്തേ മദ്ധ്യപ്രദേശിലെ ഉജ്ജെയിനില്‍ വെച്ച് മദ്ധ്യപ്രദേശിന്റെ പിടിയില്‍ നിന്നും ദുബേ രക്ഷപ്പെടാന്‍ ശ്രമം നടത്തിയെന്ന് യുപി പോലീസ് പറഞ്ഞിരുന്നു. എന്നാല്‍ തൊട്ടു പിന്നാലെ ഈ ആരോപണം നിഷേധിച്ച് എംപി പോലീസ് രംഗത്ത് വരികയായിരുന്നു. തങ്ങളുടെ കസ്റ്റഡിയില്‍ നിന്നും ദുബേ അത്തരം ഒരു നീക്കം നടത്തിയിട്ടേയില്ല എന്നാണ് ഇവര്‍ പറയുന്നത്. ഉജ്ജയിനില്‍ നിന്നും മദ്ധ്യപ്രദേശ് പോലീസ് ജീവനോടെ കൈമാറിയ ദുബേ കാണ്‍പൂരിന് സമീപത്ത് വെച്ച് ജീപ്പ് മറിഞ്ഞപ്പോള്‍ പോലീസുകാരന്റെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും പോലീസിനെ വെടിവെച്ചപ്പോള്‍ പോലീസ് തിരിച്ച് ആക്രമിക്കുക ആയിരുന്നെന്നും പറഞ്ഞു.
സംഭവം നടന്ന ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതിലെ വിവാദം കെട്ടടങ്ങിയിട്ടില്ല. മദ്ധ്യപ്രദേശ് പോലീസ് പിടിച്ചു കൊണ്ടു പോകുമ്പോള്‍ രണ്ടു തവണ ദുബേ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നാണ് യുപി പോലീസ് പറഞ്ഞത്. മദ്ധ്യപ്രദേശ് പോലീസ് ഒരു സ്റ്റേഷനില്‍ നിന്നും മറ്റൊരു സ്റ്റേഷനിലേക്ക് ബൈക്കില്‍ കൊണ്ടുപോകുമ്പോള്‍ ദുബേ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നാണ് പറഞ്ഞത്. എന്നാല്‍ ദുബേയെ മോട്ടോര്‍ സൈക്കിളില്‍ കൊണ്ടുവന്നിട്ടേയില്ലെന്നും രക്ഷപ്പെടാന്‍ അയാള്‍ ശ്രമിച്ചിട്ടേയില്ലെന്നും എംപി പോലീസ് പറയുന്നു. അതേസമയം യുപി പോലീസ് പറയുന്നത് ഇങ്ങിനെ.
”ഉജ്ജയില്‍ സ്റ്റേഷനിലേക്ക് വരാനാണ് എംപി പോലീസ് പറഞ്ഞത്. അവിടെ ചെന്നപ്പോള്‍ ദുബേയെ മറ്റൊരു സ്റ്റേഷനിലേക്ക് മാറ്റിയെന്ന് പറഞ്ഞു. അവിടെ ചെന്നപ്പോള്‍ കാത്തിരിക്കാന്‍ ആവശ്യപ്പെട്ടു. ദുബേയെ കൊണ്ടുവരാന്‍ ഒരു കോണ്‍സ്റ്റബിള്‍ ബൈക്കില്‍ പോയി. സ്റ്റേഷനില്‍ എത്തിയപ്പോള്‍ ബൈക്കില്‍ നിന്നും ഇറങ്ങിയ ദുബേ ഓടാന്‍ നോക്കി. എന്നാല്‍ തന്റെ ടീമും എംപി പോലീസും ചേര്‍ന്നു പിടിച്ചു. ” പിന്നീട് മദ്ധ്യപ്രദേശിലെ ശിവപുരിയില്‍ വെച്ചും ഓടാന്‍ ശ്രമം നടത്തി. വാഹനത്തിന്റെ ടയറിലെ കാറ്റ് പോലീസുകാര്‍ പരിശോധിക്കുമ്പോള്‍ ആയിരുന്നു. എന്നാല്‍ ഇത്തവണയും എസ്ടി എഫ് കാര്‍ പൊക്കി. എന്നാല്‍ ശിവപുരിയിലെ പോലീസുകാരും ഇത് നിഷേധിക്കുകയാണ്.

ലോകത്ത് 9.49 കോടി കൊവിഡ് ബാധിതര്‍ : 2,030,924 മരണം

കൊല്‍ക്കത്തയില്‍ വാക്സിന് സ്വീകരിച്ച് നിമിഷങ്ങള്‍ക്കകം ബോധരഹിതയായ നഴ്സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

രാജസ്ഥാനില്‍ സ്വകാര്യബസ് വൈദ്യുത ലൈനില്‍ തട്ടി തീപിടിച്ച് ആറുമരണം : 19 പേര്‍ക്ക് പരിക്ക്
-
INDIA11 mins ago
ലോകത്ത് 9.49 കോടി കൊവിഡ് ബാധിതര്‍ : 2,030,924 മരണം
-
KERALA14 mins ago
ആദ്യദിനം കോവിഡ് വാക്സിന് സ്വീകരിച്ചത് 8062 ആരോഗ്യ പ്രവര്‍ത്തകര്‍
-
INDIA19 mins ago
കൊല്‍ക്കത്തയില്‍ വാക്സിന് സ്വീകരിച്ച് നിമിഷങ്ങള്‍ക്കകം ബോധരഹിതയായ നഴ്സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
-
KERALA30 mins ago
നവവധുവിന്റെ മരണം: മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് അമ്മ
-
KERALA40 mins ago
മലബാര്‍ എക്സപ്രസില്‍ തീപിടിത്തം : വന്‍ദുരന്തം ഒഴിവായി
-
KERALA53 mins ago
എറണാകുളത്ത് വന്‍ തീപിടുത്തം : വാഹനങ്ങളടക്കം കത്തിനശിച്ചു
-
INDIA55 mins ago
രാജസ്ഥാനില്‍ സ്വകാര്യബസ് വൈദ്യുത ലൈനില്‍ തട്ടി തീപിടിച്ച് ആറുമരണം : 19 പേര്‍ക്ക് പരിക്ക്
-
INDIA1 hour ago
ഫാം ഹൗസ് ജീവനക്കാരനെ വളര്‍ത്തു നായ്ക്കള്‍ കടിച്ചു കൊന്നു