INDIA
രാജസ്ഥാനിലെ കോണ്‍ഗ്രസ് എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി

രാജസ്ഥാനിലെ കോണ്‍ഗ്രസ് എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി. മുഖ്യമന്ത്രി അശോക് ഘെലോട്ടും എം.എല്‍.എമാര്ക്കൊപ്പമുണ്ട്. കൂറുമാറ്റം തടയുന്നതിനാണ് എം.എല്‍.എമാരെ മാറ്റിയത്. ഇന്ന് ഉച്ചയോടെ അശോക് ഘെലോട്ട് നിയമസഭാകക്ഷി യോഗം ചേരുകയും തനിക്കൊപ്പമുള്ള എം.എല്‍.എമാരെ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.
സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കം നടത്തിക്കൊണ്ടിരിക്കുന്ന സച്ചിന് പൈലറ്റിനുള്ള മറുപടി എന്ന നിലയ്ക്കാണ് അശോക് ഘെലോട്ട് എം.എല്‍.എമാരുടെ യോഗം വിളിച്ചത്. ഘെലോട്ട് സര്‍ക്കാര്‍ ന്യുനപക്ഷ സര്‍ക്കാരാണെന്നാണ് സച്ചിന് പൈലറ്റിന്െ്റ ആരോപണം. മുപ്പത് എം.എല്‍.എമാര്‍ തനിക്കൊപ്പമുണ്ടെന്നും സച്ചിന് പൈലറ്റ് അവകാശപ്പെടുന്നുണ്ട്
200 അംഗ നിയമസഭയില്‍ 107 എം.എല്‍.എമാരുടെ പിന്തുണയോടെയാണ് അശോക് ഘെലോട്ട് ഭരിക്കുന്നത്. ചില സ്വതന്ത്ര എം.എല്‍.എമാരുടെ പിന്തുണയും അശോക് ഘെലോട്ടിനുണ്ട്. എന്നാല്‍ ഇപ്പോള്‍ ഘെലോട്ടിനെ പിന്തുണയ്ക്കുന്ന എം.എല്‍.എമാരുമായി മറുകണ്ടം ചാടാനാണ് സച്ചിന് പൈലറ്റിന്െ്റ നീക്കം. എം.എല്‍.എമാരെയും കൊണ്ട് ബി.ജെ.പി പാളയത്തിലേക്ക് പോകുകയോ പുതിയ പാര്‍ട്ടി രൂപീകരിക്കുകയോ ചെയ്തേക്കുമെന്നാണ് സൂചന.
ഒരാഴ്ച മുമ്പ് നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായും കോണ്‍ഗ്രസ് എം.എല്‍.എമാര്‍ മറുകണ്ടം ചാടാതിരിക്കാന്‍ അവരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു.
-
INDIA9 mins ago
13 കാരിയെ 9 പേര് ചേര്‍ന്ന് 5 ദിവസം കൂട്ടബലാത്സംത്തിന് ഇരയാക്കി : ആറ് പേര് അറസ്റ്റില്‍
-
LATEST NEWS14 hours ago
ഇന്ത്യാ പ്രസ് ക്ലബ് മാധ്യമശ്രീ പുരസ്കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു. ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ചിക്കാഗോയില്‍
-
KERALA16 hours ago
സംസ്ഥാനത്ത് ശനിയാഴ്ച 5960 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
-
KERALA16 hours ago
ബജറ്റില്‍ മഹാകവി അക്കിത്തത്തെ അവഗണിച്ചെന്ന് എം ടി രമേശ്
-
KERALA16 hours ago
ബേപ്പൂര്‍ തുറമുഖത്തിന് കേന്ദ്ര സഹായം
-
KERALA16 hours ago
കര്‍ഷകരെ ദ്രോഹിക്കുന്നതില്‍ കേരള സര്‍ക്കാരും നരേന്ദ്ര മോദിയുടെ അതേ പാത പിന്തുടരുകയാണെന്ന് മുല്ലപ്പള്ളി
-
KERALA16 hours ago
ബെവ്ക്യൂ ആപ്പ് പിന്‍വലിച്ച് ഉത്തരവിറങ്ങി
-
INDIA17 hours ago
‘കോവിഷീല്‍ഡ് ‘ വാക്സിന് മതിയെന്ന് ഡല്‍ഹി ആശുപത്രിയിലെ ഡോക്ടര്‍മാര്‍