Connect with us
Malayali Express

Malayali Express

സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 144 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

KERALA

സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 144 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

Published

on

സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 162 പേര്‍ രോഗമുക്തരായി. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് കോവിഡ് ബാധിതരുടെ എണ്ണം നാനൂറ് കടക്കുന്നത്. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 144 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

വിദേശത്ത് നിന്ന് എത്തിയ 140 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 64 പേര്‍ക്കും രോഗം ബാധിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമ്പര്‍ക്കം വഴി രോഗം ബാധിച്ച് പതിനെട്ട് പേരുടെ രോഗബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആലപ്പുഴയില്‍ 77 ഐ.ടി.ബി.പി ജവാന്‍മാര്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൊല്ലം ജില്ലയിലെ 74കാരനായ ത്യാഗരാജന്‍, കണ്ണൂര്‍ ജില്ലയിലെ അയിഷ (64) എന്നിവരാണ് മരിച്ചത്.

രോഗം സ്ഥിരീകരിച്ചവരില്‍ ഏറ്റവുമധികം പേര്‍ ആലപ്പുഴ ജില്ലക്കാരാണ്. 119 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 63, മലപ്പുറം 47, പത്തനംതിട്ട 47, കണ്ണൂര്‍ 44, കൊല്ലം 33, പാലക്കാട് 19, കോഴിക്കോട് 16, എറണാകുളം 15, വയനാട് 14, കോട്ടയം 10, തൃശൂര്‍, കാസര്‍ഗോഡ് 9 വീതം, ഇടുക്കി 4, എന്നിങ്ങനെയാണ് ജില്ല കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

രോഗമുക്തി നേടിയവരില്‍ എറ്റവുമധികം പേര്‍ പാലക്കാട് ജില്ലയില്‍ നിന്നാണ് 25 പേരാണ് ജില്ലയില്‍ രോഗമുക്തി നേടിയത്. തിരുവനന്തപുരം 3, കൊല്ലം 10, പത്തനംതിട്ട 2, ആലപ്പുഴ 7, കോട്ടയം 12, എറണാകുളം 12, തൃശൂര്‍ 14, മലപ്പുറം 28, കോഴിക്കോട് 8, വയനാട് 16, കണ്ണൂര്‍ 20, കാസര്‍ഗോഡ് 5, എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

സംസ്ഥാനത്ത് 1,80,544 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 4376 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. പുതുതായി 713 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.

Continue Reading

Latest News