Connect with us
Malayali Express

Malayali Express

കോവിഡ്​: ഒമാനിൽ പുതിയ രോഗികൾ രണ്ടായിരം കടന്നു

GULF

കോവിഡ്​: ഒമാനിൽ പുതിയ രോഗികൾ രണ്ടായിരം കടന്നു

Published

on

മസ്​കത്ത്​: ഒമാനിൽ കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ റെക്കോർഡ്​ വർധനവ്​. തിങ്കളാഴ്​ച 2164 പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. ഇതോടെ രാജ്യത്തെ മൊത്തം രോഗ ബാധിതർ 58179 ആയി. 6173 പരിശോധനകളാണ്​ നടത്തിയത്​. പുതിയ രോഗികളിൽ 1572 പേരും സ്വദേശികളാണ്​. 592 പേരാണ്​ പ്രവാസികൾ. 1159 പേർക്ക്​ കൂടി രോഗം ഭേദമായി. ഇതോടെ രോഗമുക്​തരായവരുടെ എണ്ണം 37257 ആയി. രണ്ടുപേർ പേർ കൂടി മരണപ്പെട്ടു. ഇതോടെ മരണസംഖ്യ 259 ആയി ഉയർന്നു. 67 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 519 പേരാണ്​ ഇപ്പോൾ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 146 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​. 20663 പേർ നിലവിൽ അസുഖബാധിതരാണ്​. പുതിയ രോഗികളിൽ 827 പേരും മസ്​കത്തിലാണ്​​. ഇതോടെ മസ്​കത്തിലെ ആകെ രോഗികളുടെ എണ്ണം 33638 ആയി. ഇതിൽ 24724 പേർക്ക്​​ അസുഖം ഭേദമായിട്ടുണ്ട്​. മരണപ്പെട്ടതിൽ 156 പേരും മസ്​കത്തിൽ ചികിത്സയിലിരുന്നവരാണ്​. വടക്കൻ ബാത്തിനയും തെക്കൻ ബാത്തിനയുമാണ്​ പുതിയ രോഗികളുടെ എണ്ണത്തിൽ അടുത്ത സ്​ഥാനങ്ങളിൽ. വിലായത്ത്​ തലത്തിലെ കണക്കുകൾ പരിശോധിക്കു​േമ്പാൾ സീബിലാണ്​ ഇന്ന്​ കൂടുതൽ രോഗികൾ. 340 പുതിയ കേസുകളാണ്​ ഇവിടെ റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​. ബോഷറിൽ 238ഉം സുഹാറിൽ 164ഉം സുവൈഖിൽ 100 ഉം പുതിയ രോഗികളുണ്ട്​. വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ, പുതിയ രോഗികൾ എന്നിവർ ചുവടെ;

  1. മസ്​കത്ത് ഗവർണറേറ്റ്​: മത്ര-8043, 6636,59; ബോഷർ-9009,6867,238; മസ്​കത്ത്​- 1200,906, 49; അമിറാത്ത്-2377,1494,89; സീബ്​ -12338,8497,340; ഖുറിയാത്ത്​-671,324,59.
  2. വടക്കൻ ബാത്തിന: സുവൈഖ്​ -1808,796,100; ഖാബൂറ-565,296,39; സഹം-1278,581,77; സുഹാർ -2592,1212,164; ലിവ -634,305,76; ഷിനാസ്​ -653,266,70.
  3. തെക്കൻ ബാത്തിന: ബർക്ക-2884,1472,78; വാദി മആവിൽ-256,123,14; മുസന്ന-1218,611,67; നഖൽ -260,142,9; അവാബി- 199,144,3; റുസ്​താഖ്​ -1212,585,58.
  4. ദാഖിലിയ: നിസ്​വ-776,442,55; സമാഇൽ-770,426,33; ബിഡ്​ബിദ്-460,247,9; ഇസ്​കി -376,187,10; മന-130,56,3; ഹംറ-143,78,2; ബഹ്​ല -324,169,14; ആദം-137,93,13.
  5. ദോഫാർ: സലാല- 1649,539,140; മസ്​യൂന-45,30,2; ഷാലിം-49,23,0; മിർബാത്ത്​-168,2,0; തഖാ-11,5,1; തുംറൈത്ത്​-36,9,2; റഖിയൂത്ത്​ -5,0,0; ദൽഖൂത്ത്​-4,3,0.
  6. അൽ വുസ്​ത: ഹൈമ-125,58,0; ദുകം -1158,1096,0; അൽ ജാസിർ-158,78,0; മഹൂത്​ – 10,1,0.
  7. തെക്കൻ ശർഖിയ: ബുആലി-666,471,42; ബുഹസൻ-111,75,8; സൂർ-559,305,25; അൽ കാമിൽ -149,82,0; മസീറ-4,3,0.
  8. വടക്കൻ ശർഖിയ: ഇബ്ര- 204,110,6; അൽ ഖാബിൽ-89,45,2; ബിദിയ -155,75,7; മുദൈബി -639,340,30; ദമാ വതായിൻ-143,76,18; വാദി ബനീ ഖാലിദ്​ -42,19,0.
  9. ബുറൈമി: ബുറൈമി -609,406,17; മഹ്​ദ-19,16,1; സുനൈന-3,0,0.
  10. ദാഹിറ: ഇബ്രി- 815,309,122; ദങ്ക്​-77, 34,7; യൻകൽ -127,73,12.
  11. മുസന്ദം: ഖസബ്​ -24,14,1; ദിബ്ബ-8,3,0; ബുക്ക -5,2,0.
Continue Reading

Latest News