Connect with us
Malayali Express

Malayali Express

പൊലീസ് ഉദ്യോഗസ്ഥരെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

USA

പൊലീസ് ഉദ്യോഗസ്ഥരെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

Published

on


പി പി ചെറിയാൻ

മക്കാലൻ (ടെക്സസ്) ∙ കുടുംബ കലഹം നടക്കുന്നുവെന്നറിഞ്ഞു സ്ഥലത്തെത്തിച്ചേർന്ന രണ്ടു പൊലീസുകാരെ വെടിവെച്ചു കൊലപ്പെടുത്തിയ പ്രതി പിന്നീട് സ്വയം വെടിവച്ചു മരിച്ചു. ടെക്സസിലെ മക്കാലനിൽ ആണു സംഭവം. ശനിയാഴ്ച വൈകിട്ട് മക്കാലൻ പൊലീസ് ചീഫ് വിക്ടർ റോഡ്രീഗസ്സാണ് വാർത്താസമ്മേളനത്തിൽ സംഭവം മാധ്യമങ്ങളെ അറിയിച്ചത്.

സൗത്ത് ടെക്സസിലെ മെക്കാലനിലുള്ള വീട്ടിൽ രണ്ടു പൊലീസുകാരാണ് എത്തിച്ചേർന്നത്. വീടിനു മുമ്പിൽ എത്തിയ പൊലീസുകാർക്ക് അവരുടെ ആയുധം എടുക്കുന്നതിനോ ഒഴിഞ്ഞു മാറുന്നതിനോ സമയം ലഭിക്കുന്നതിനു മുൻപ് വീടിനകത്ത് ഒളിച്ചിരുന്ന 23 വയസ്സുള്ള ഓഡൺ കമറില്ല വെടിയുതിർക്കുകയായിരുന്നു. സഹപ്രവർത്തകർ വെടിയേറ്റു നിലത്തു കിടക്കുന്നത് അറിയാതെ മറ്റു രണ്ടു പൊലീസുകാർ സംഭവ സ്ഥലത്ത് എത്തിച്ചേർന്നു. വെടിയേറ്റ സഹപ്രവർത്തകരെ ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നു ചീഫ് പറഞ്ഞു.

അകത്തുണ്ടായിരുന്ന പ്രതിയോടു കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും സ്വയം വെടിവച്ചു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇ. ഗാർസ ജൂനിയർ (45), ഇസ്മായേൽ ചാവസ്(39) എന്നിവരാണ് വെടിയേറ്റ പൊലീസ് ഓഫിസർമാർ. ഗാർസക്ക് 9 വർഷവും ഇസ്മായേലിന് 2½ വർഷവും സർവീസുണ്ട്.
ഓഡൺ കമറില്ലൊ ഇതിനു മുമ്പും പല കേസ്സുകളിലും പിടിക്കപ്പെട്ടിരുന്നു. മയക്കുമരുന്നു കേസ്സിലും മദ്യപിച്ചു വാഹനം ഓടിച്ച കേസിലും പ്രതിയാണ്. പൊലീസ് ഓഫിസർമാരുടെ മരണത്തിൽ ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ ഗവർണർ ഏബട്ട് അനുശോചനം അറിയിച്ചു.

Continue Reading

Latest News