INDIA
പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ അവകാശം രാജകുടുംബത്തിനെന്ന് സുപ്രീംകോടതി വിധി

ന്യൂഡെല്‍ഹി: കാത്തിരുന്ന നിയമപ്പോരാടത്തിനൊടുവില്‍ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം രാജകുടുംബത്തിനെന്ന് സുപ്രീംകോടതി. തിരുവനന്തപുരത്തെ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശതര്ക്കത്തിലാണ് രാജകുടുംബത്തിന് സുപ്രീംകോടതി അനുകൂല വിധി നല്‍കിയത്.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം താത്കാലിക ഭരണസമിതിക്ക് കൈമാറി സുപ്രീംകോടതി ഉത്തരവിട്ടു. ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം സമര്‍പ്പിച്ച അപ്പീല്‍ അംഗീകരിച്ച സുപ്രീംകോടതി ക്ഷേത്രത്തിന്റെ നടത്തിപ്പില്‍ രാജകുടുംബത്തിനുള്ള അവകാശം ഇല്ലാതാവുന്നില്ലെന്ന് വ്യക്തമാക്കി.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥതയെ ചൊല്ലി സംസ്ഥാന സര്‍ക്കാരും രാജകുടുംബവും തമ്മില്‍ നിലനിന്ന തര്‍ക്കത്തിനാണ് വര്‍ഷങ്ങള്‍ നീണ്ട നിയമപ്പോരാട്ടത്തിനൊടുവില്‍ പരമോന്നത നീതിപീഠം വ്യക്തത വരുത്തുന്നത്. ക്ഷേത്ര ഉടമസ്ഥത ആര്‍ക്ക്? ക്ഷേത്ര ഭരണം എങ്ങനെ വേണം? രാജകുടുംബത്തിന് അവകാശമുണ്ടോ? സ്വത്തിന്റെ അവകാശം ആര്‍ക്ക്? ബി നിലവറ തുറക്കണോ? തുടങ്ങി വിവിധ നിയമപ്രശ്നങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമാണ് സുപ്രീംകോടതി തീര്‍പ്പ് കല്പിക്കുന്നത്.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഒരു പൊതുക്ഷേത്രമായി തുടരുമെന്നും എന്നാല്‍ അതിന്റെ നടത്തിപ്പില്‍ രാജകുടുംബത്തിനും അവകാശമുണ്ടെന്നുമാണ് സുപ്രീംകോടതി പറയുന്നത്. പുതിയ ഭരണസമിതിയെ ക്ഷേത്രഭരണം ഏല്പിക്കണം എന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ജില്ലാ ജഡ്ജി അധ്യക്ഷനായ ഒരു താത്കാലിക സമിതി തത്കാലത്തേക്ക് ക്ഷേത്ര ഭരണം തുടരണം. തുടര്‍ന്ന് രാജകുടുംബ പ്രതിനിധിയും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയും അടങ്ങിയ പുതിയ ഭരണസമിതിയെ ഇനി തെരഞ്ഞെടുക്കണം.

ഡല്‍ഹിയിലെ ട്രാക്ടര്‍ റാലി സംഘര്‍ഷം :15 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്ത് പോലീസ്

റാലിക്കിടെ കര്‍ഷകന്റെ മരണം : ട്രാക്ടര്‍ മറിയുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഡല്‍ഹി പൊലീസ്

അനധികൃത സ്വത്ത് സമ്പാദന കേസ് : വി.കെ ശശികല ഇന്ന് ജയില്‍ മോചിതയാകും
-
KERALA14 hours ago
തൃശൂര്‍ കുന്നംകുളം നഗരത്തില്‍ ആക്രിക്കടയ്ക്കും കടലാസ് ഗോഡൗണിനും തീപിടിച്ചു
-
INDIA14 hours ago
ഡല്‍ഹിയിലെ ട്രാക്ടര്‍ റാലി സംഘര്‍ഷം :15 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്ത് പോലീസ്
-
KERALA14 hours ago
ഇന്ധന വില വീണ്ടും വര്‍ധിച്ചു : ഡീസല്‍ വില ലിറ്ററിന് 80.77 രൂപ
-
KERALA14 hours ago
പത്തനംതിട്ട ജില്ലാ കളക്ടറായി ഡോ. നരസിംഹുഗാരി ടി.എല്‍. റെഡ്ഡി ചുമതലയേറ്റു.
-
INDIA14 hours ago
റാലിക്കിടെ കര്‍ഷകന്റെ മരണം : ട്രാക്ടര്‍ മറിയുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഡല്‍ഹി പൊലീസ്
-
KERALA14 hours ago
ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തമ്മില്‍ അധികാര തര്‍ക്കമില്ല : പി.കെ. കുഞ്ഞാലിക്കുട്ടി
-
INDIA15 hours ago
അനധികൃത സ്വത്ത് സമ്പാദന കേസ് : വി.കെ ശശികല ഇന്ന് ജയില്‍ മോചിതയാകും
-
KERALA15 hours ago
തിരുവനന്തപുരം കാറും മീന്‍ ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു, കാര്‍ കത്തി നശിച്ചു