INDIA
കോവിഡ് വാക്സിന് പരീക്ഷണം വിജയകരമെന്ന് റഷ്യ

ന്യൂഡല്‍ഹി: മോസ്കോയിലെ സെചെനോവ് യൂണിവേഴ്സിറ്റി കോവിഡ് -19 നെതിരായ ലോകത്തിലെ ആദ്യത്തെ വാക്സിന് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി എന്ന് ഇന്ത്യയിലെ റഷ്യന്‍ എംബസി. റഷ്യയിലെ ഗാമലീ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി ആന്‍ഡ് മൈക്രോബയോളജിയാണ് വാക്സിന് നിര്‍മ്മിച്ചത്.
“സെവനോവ് യൂണിവേഴ്സിറ്റി കോവിഡ് 19നെതിരായ ലോകത്തിലെ ആദ്യത്തെ വാക്സിന് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. സന്നദ്ധരായി എത്തിയവരിലാണ് പരീക്ഷണം നടത്തിയത്. വാക്സിന് സുരക്ഷിതമാണ്. ജൂലൈ 15, ജൂലൈ 20 തീയതികളില്‍ ഇവരെ ഡിസ്ചാര്‍ജ് ചെയ്യും,” മുഖ്യ ഗവേഷക എലീന സ്മോളിയാര്‍ചുക് ടാസിനോട് പറഞ്ഞതായി എംബസി ട്വീറ്റ് ചെയ്തു.
റഷ്യയിലെ ഏറ്റവും വലിയ വാര്‍ത്താ ഏജന്‍സിയായ ടാസ് പറയുന്നതനുസരിച്ച്, “സെചെനോവ് സര്‍വകലാശാലയിലെ വാക്സിനിനെക്കുറിച്ചുള്ള ഗവേഷണത്തിന്റെ ആദ്യ ഘട്ടം ജൂണ്‍ 18 ന് ആരംഭിച്ചു, 18 വോളണ്ടിയര്‍മാരുടെ ഒരു സംഘത്തിനാണ് വാക്സിനേഷന് നല്‍കിയത്.” 20 പേരടങ്ങുന്ന രണ്ടാമത്തെ ഗ്രൂപ്പിന് ജൂണ്‍ 23 നാണ് വാക്സിനേഷന് നല്‍കിയത്.
പരീക്ഷണത്തിന് വിധേയരായ വോളന്റിയര്‍മാരുടെ ആദ്യസംഘത്തെ ബുധനാഴ്ച ഡിസ്ചാര്‍ജ് ചെയ്യും. രണ്ടാമത്തെ സംഘം ജൂലായ് 20 ന് ആശുപത്രിവിടുമെന്നും അധികൃതര്‍ പറഞ്ഞു. ഡിസ്ചാര്‍ജ് ചെയ്തതിനുശേഷവും ഇവര്‍ നിരീക്ഷണത്തില്‍ തുടരുമെന്ന് എന്ന് സ്മോലിയാര്ക്കിനെ ഉദ്ധരിച്ച് ടാസ് പറഞ്ഞു.
റെഗുലേറ്റര്‍മാരുടെ അംഗീകാരത്തെത്തുടര്‍ന്ന് ചൈനയുടെ സിനോവാക് ബയോടെക് കൊറോണ വൈറസ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ ആരംഭിച്ചിരുന്നു. സിനോവാക് മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ ബ്രസീലില്‍ ആരംഭിച്ചു. ബ്രസീലിയന്‍ വാക്സിന് നിര്‍മ്മാതാക്കളായ ഇന്‍സ്റ്റിറ്റ്യൂട്ടോ ബ്യൂട്ടാന്റനുമായി സഹകരിച്ചാണ് പഠനം നടത്തുക.
വാക്സിനേഷന് കാന്‍ഡിഡേറ്റുകള്‍ ആസ്ട്രാസെനെക്ക-യൂണിവേഴ്സിറ്റി ഓഫ് ഓക്സ്ഫോര്ഡും ചൈന നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഗ്രൂപ്പും (സിനോഫാര്‍ം) വികസിപ്പിച്ചെടുത്തിട്ടുണ്ട്. മോഡേണയുടെ അവസാനഘട്ട ട്രയല്‍ ഈ മാസം ആരംഭിക്കും.
ഇന്ത്യയില്‍, ഭാരത് ബയോടെക്കിന്റെ കോവാക്സിന് സാമ്പിളുകള്‍ ഗുണനിലവാരവും സുരക്ഷാ പരിശോധനയും നടത്തുന്നുണ്ട്.
കോവിഡ് -19 കേസുകളുടെ എണ്ണത്തില്‍ റഷ്യ നിലവില്‍ നാലാം സ്ഥാനത്താണ്. 727,162 കേസുകളും 11, 335 മരണങ്ങളും സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ ബാധിച്ചത് അമേരിക്കയാണ്, ബ്രസീലും ഇന്ത്യയും തൊട്ടുപിന്നിലുണ്ട്.

ഡല്‍ഹിയിലെ ട്രാക്ടര്‍ റാലി സംഘര്‍ഷം :15 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്ത് പോലീസ്

റാലിക്കിടെ കര്‍ഷകന്റെ മരണം : ട്രാക്ടര്‍ മറിയുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഡല്‍ഹി പൊലീസ്

അനധികൃത സ്വത്ത് സമ്പാദന കേസ് : വി.കെ ശശികല ഇന്ന് ജയില്‍ മോചിതയാകും
-
KERALA13 hours ago
തൃശൂര്‍ കുന്നംകുളം നഗരത്തില്‍ ആക്രിക്കടയ്ക്കും കടലാസ് ഗോഡൗണിനും തീപിടിച്ചു
-
INDIA13 hours ago
ഡല്‍ഹിയിലെ ട്രാക്ടര്‍ റാലി സംഘര്‍ഷം :15 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്ത് പോലീസ്
-
KERALA13 hours ago
ഇന്ധന വില വീണ്ടും വര്‍ധിച്ചു : ഡീസല്‍ വില ലിറ്ററിന് 80.77 രൂപ
-
KERALA13 hours ago
പത്തനംതിട്ട ജില്ലാ കളക്ടറായി ഡോ. നരസിംഹുഗാരി ടി.എല്‍. റെഡ്ഡി ചുമതലയേറ്റു.
-
INDIA14 hours ago
റാലിക്കിടെ കര്‍ഷകന്റെ മരണം : ട്രാക്ടര്‍ മറിയുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഡല്‍ഹി പൊലീസ്
-
KERALA14 hours ago
ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തമ്മില്‍ അധികാര തര്‍ക്കമില്ല : പി.കെ. കുഞ്ഞാലിക്കുട്ടി
-
INDIA14 hours ago
അനധികൃത സ്വത്ത് സമ്പാദന കേസ് : വി.കെ ശശികല ഇന്ന് ജയില്‍ മോചിതയാകും
-
KERALA14 hours ago
തിരുവനന്തപുരം കാറും മീന്‍ ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു, കാര്‍ കത്തി നശിച്ചു