Connect with us
Malayali Express

Malayali Express

മുഖ്യമന്ത്രിയുടെ മകളുടെ വിവാഹചിത്രം മോര്‍ഫ് ചെയ്ത് സ്വപ്നയെ കൂട്ടിച്ചേര്‍ത്ത് കോണ്‍ഗ്രസ് വ്യാജപ്രചാരണം

KERALA

മുഖ്യമന്ത്രിയുടെ മകളുടെ വിവാഹചിത്രം മോര്‍ഫ് ചെയ്ത് സ്വപ്നയെ കൂട്ടിച്ചേര്‍ത്ത് കോണ്‍ഗ്രസ് വ്യാജപ്രചാരണം

Published

on

മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വിവാഹ ചിത്രം മോര്‍ഫ് ചെയ്ത് കോണ്‍ഗ്രസ് നേതാക്കളുടെ വ്യാജ പ്രചാരണം. മുഖ്യമന്ത്രിയുടെ മകള്‍ വീണയും ഡി.വൈ.എഫ്.ഐ നേതാവ് മുഹമ്മദ് റിയാസും തമ്മില്‍ കഴിഞ്ഞ മാസം നടന്ന വിവാഹത്തില്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് പങ്കെടുത്തുവെന്നാണ് വ്യാജ പ്രചാരണം.

വിവാഹ ചടങ്ങില്‍ മന്ത്രി ഇ.പി ജയരാജനും കുടുംബവും നില്‍ക്കുന്ന ചിത്രത്തില്‍ ഇ.പിയുടെ ഭാര്യയുടെ ചിത്രം മോര്‍ഫ് ചെയ്ത് മാറ്റി പകരം സ്വപ്നയുടെ ചിത്രം ചേര്‍ക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും അഭിഭാഷകനുമായ ടി.ജി സുനില്‍, കൊല്ലം ഡി.സി.സി പ്രസിഡന്‍്റ് ബിന്ദു കൃഷ്ണ എന്നിവരടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും അണകളും വ്യാജ ചിത്രം പ്രചരിപ്പിക്കുന്നുണ്ട്.

ബിന്ദു കൃഷ്ണയ്ക്കെതിരെ കൊല്ലം എസ്.പി എസ്.പിക്കും ടി.ജി സുനിലിനെതിരെ കണ്ണൂരിലും ഡി.വൈ.എഫ്.ഐ പരാതി നല്‍കി. ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു തുടങ്ങിയതോടെ ഡി.വൈ.എഫ്.ഐ നേതാവ് എ.എ റഹീം ഫെയ്സ്ബുക്ക് പോസ്റ്റില്‍ വസ്തുത വ്യക്തമാക്കുകയായിരുന്നു.

Continue Reading

Latest News