Connect with us
Malayali Express

Malayali Express

രാജസ്ഥാനില്‍ അട്ടിമറി നീക്കം സജീവമാക്കി സച്ചിന്‍ പൈലറ്റ്; കോണ്‍ഗ്രസ് സര്‍ക്കാര്‍ പതനത്തിന്റെ വക്കില്‍

INDIA

രാജസ്ഥാനില്‍ അട്ടിമറി നീക്കം സജീവമാക്കി സച്ചിന്‍ പൈലറ്റ്; കോണ്‍ഗ്രസ് സര്‍ക്കാര്‍ പതനത്തിന്റെ വക്കില്‍

Published

on

രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അട്ടിമറിയുടെ വക്കില്‍. മമുഖ്യമന്ത്രി അശോക് ഘെലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും നേതൃത്വം നല്‍കുന്ന വിഭാഗങ്ങള്‍ തമ്മില്‍ ഭിന്നത രൂക്ഷമായിരിക്കുകയാണ്. 25 എം.എല്‍.എമാരുടെ പിന്തുണ അവകാശപ്പെടുന്ന സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച നടത്താന്‍ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.

പാര്‍ട്ടി ഹൈക്കമാന്‍ഡ് സമ്മര്‍ദ്ദത്തിന് വഴങ്ങിയില്ലെങ്കില്‍ തന്നെ പിന്തുണയ്ക്കുന്ന എം.എല്‍.എമാര്‍ക്കൊപ്പം സച്ചിന്‍ പൈലറ്റ് ബി.ജെ.പിയിലേക്ക് പോയേക്കുമെന്നാണ് സൂചന. അങ്ങനെ സംഭവിച്ചാല്‍ മധ്യപ്രദേശിന് പിന്നാലെ രാജസ്ഥാനിലും കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെടും. അട്ടിമറി നീക്കം സജീവമാക്കി സച്ചിന്‍ പൈലറ്റ് പക്ഷത്തുള്ള എം.എല്‍.എമാരെ കുറച്ച് പേരെ ഗുരുഗ്രാമിലെ ഐ.ടി.സി ഗ്രാന്‍ഡിലേക്കും കുറച്ച് പേരെ ഡല്‍ഹിയിലെ ഐ.ടി.സി മയുരയിലേക്കും മാറ്റിയിട്ടുണ്ട്.

അതേസമയം സച്ചിന്‍ പൈലറ്റുമായി ബന്ധപ്പെടാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് സാധിച്ചിട്ടില്ല. പാര്‍ട്ടിയിലെ അടുത്ത സുഹൃത്തുക്കളടക്കം വിളിച്ചിട്ടും സച്ചിന്‍ പൈലറ്റ് ഫോണ്‍ എടുക്കാന്‍ തയ്യാറായിട്ടില്ല. ശനിയാഴ്ച വൈകിട്ട് പാര്‍ട്ടി ട്രഷറര്‍ അഹമ്മദ് പട്ടേല്‍ സച്ചിനുമായി സംസാരിച്ചുവെന്ന് സൂചനയുണ്ട്. മറ്റ് നേതാക്കള്‍ക്കൊന്നും ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. സച്ചിന്‍, ഘെലോട്ട് ക്യാമ്പുകളെ അനുനയിപ്പക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി നേതൃത്വം.

രാജസ്ഥാനില്‍ മധ്യപ്രദേശ് ആവര്‍ത്തിക്കാതിരിക്കാനുള്ള കഠിന പരിശ്രമത്തിലാണ് കോണ്‍ഗ്രസ്. മധ്യപ്രദേശില്‍ ജ്യോതിരാധിത്യ സിന്ധ്യ 22 എം.എല്‍.എമാരെ അടര്‍ത്തിമാറ്റിക്കൊണ്ട് ബി.ജെ.പിയിലേക്ക് പോയതോടെയാണ് സര്‍ക്കാര്‍ വീണത്. പൈലറ്റിനൊപ്പം പോയ മുഴുവന്‍ കോണ്‍ഗ്രസ് എം.എല്‍.എമാരും ബി.ജെ.പിയില്‍ ചേര്‍ന്നു. ഇവരില്‍ ചിലര്‍ക്ക് മന്ത്രി സ്ഥാനവും ലഭിച്ചു.

Continue Reading

Latest News