Connect with us
Malayali Express

Malayali Express

വ്യാജ ചിത്രം സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചവര്‍ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി മന്ത്രി ഇ പി ജയരാജന്‍

KERALA

വ്യാജ ചിത്രം സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചവര്‍ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി മന്ത്രി ഇ പി ജയരാജന്‍

Published

on

മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ചിത്രത്തില്‍ കൃത്രിമം കാണിച്ച് സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചവര്‍ക്കെതിരെ വ്യവസായ മന്ത്രി ഇ പി ജയരാജന്‍ ഡിജിപിക്ക് പരാതി നല്‍കി.

ജൂണ്‍ 15ന് ക്ലിഫ്ഹൗസില്‍ വെച്ചാണ് വിവാഹം നടന്നത്. വധൂവരന്മാര്‍ക്കും മുഖ്യമന്ത്രിയ്ക്കും ഭാര്യയ്ക്കും ഒപ്പം ഇ പി ജയരാജനും ഭാര്യ പി കെ ഇന്ദിരയും നില്‍ക്കുന്ന ഫോട്ടോയിലാണ് കൃത്രിമം കാണിച്ചത്. ആ ഫോട്ടോ മന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഫോട്ടോയില്‍ മന്ത്രിയുടെ ഭാര്യയുടെ മുഖത്തിന്റെ സ്ഥാനത്ത് കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് സ്വര്‍ണ കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മുഖം ചേര്‍ത്താണ് പ്രചരിപ്പിച്ചത്. ടി.ജി സുനില്‍, ദീപ്തി മേരി വര്‍ഗീസ്, ബിജു കല്ലട, രഘുനാഥ് മേനോന്‍, മനോജ് പൊന്‍കുന്നം, ബാബു കല്ലുമാല, മനീഷ് കല്ലറ തുടങ്ങിയവരുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ വഴി ഫോട്ടോ പ്രചരിപ്പിച്ചതായി പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്.

തന്നെയും മുഖ്യമന്ത്രിയേയും കരുതിക്കൂട്ടി അപമാനിക്കാനും സമൂഹത്തിലുള്ള മാന്യതയും സ്വീകാര്യതയും ഇല്ലാതാക്കാനും വേണ്ടിയാണ് വ്യാജ ഫോട്ടോ പ്രചരിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു. കൃത്രിമമായി ഉണ്ടാക്കിയ ഫോട്ടോ ഉള്ള ഫേസ്ബുക്ക് അക്കൗണ്ടുകളുടെ സ്‌ക്രീന്‍ഷോട്ടുകളും പരാതിക്കൊപ്പമുണ്ട്.

Continue Reading

Latest News