Connect with us
Malayali Express

Malayali Express

സ്വപ്നയേയും സന്ദീപിനേയും റിമാന്‍ഡ് ചെയ്തു: ഇരുവരേയും കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റും

KERALA

സ്വപ്നയേയും സന്ദീപിനേയും റിമാന്‍ഡ് ചെയ്തു: ഇരുവരേയും കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റും

Published

on

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും എന്‍ഐഎ കോടതി റിമാന്‍ഡ് ചെയ്തു. ഉടന്‍ തന്നെ ഇരുവരേയും കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റും.

പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാനുള്ള അപേക്ഷ എന്‍ഐഎ നാളെ സമര്‍പ്പിക്കുമെന്നാണ് വിവരം. സന്ദീപിനെ അങ്കമാലി കറുകുറ്റിയിലെ കോവിഡ് കെയര്‍ സെന്റിലേക്കും, സ്വപ്നയെ തൃശൂരിലുള്ള കോവിഡ് കെയര്‍ സെന്ററിലേക്കും മാറ്റുമെന്നാണ് വിവരം.

ഇരുവരുടെയും കോവിഡ് ഫലം നെഗറ്റീവായാല്‍ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വിട്ടു കൊടുക്കും. നാഴെ ഇരുവരുടെയും കോവിഡ് പരിശോധനാ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് ഉച്ചയോടെയാണ് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും കൊച്ചിയിലെ എന്‍ഐഎ ഓഫീസിലെത്തിച്ചത്.

Continue Reading

Latest News