LATEST NEWS
ലോകകപ്പ് നേടുകയെന്നാല്‍ സെമിയും ഫൈനലും ജയിക്കണം ; ഗാംഗുലി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മാച്ച് വിന്നര്‍മാരായ ഒട്ടേറെ താരങ്ങളുണ്ടെങ്കിലും ലോകകപ്പ് കിരീടം നേടണമെങ്കില്‍ സെമിഫൈനലും ഫൈനലും ജയിക്കണമെന്ന് മുന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. 2003ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഓസ്ട്രേലിയയോടു പരാജയപ്പെടുമ്പോള്‍ ടീമിന്റെ നായകനായിരുന്നു ഗാംഗുലി. ഇതിനു പിന്നാലെ 2011 ലോകകപ്പില്‍ കിരീടം ചൂടിയെങ്കിലും, കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ സെമിയില്‍ തോറ്റ സാഹചര്യത്തിലാണ് ഗാംഗുലിയുടെ പ്രതികരണം. കിരീടസാധ്യതകളില്‍ ഏറ്റവും മുന്നിലുണ്ടായിരുന്ന ഇന്ത്യ, സെമിയില്‍ ന്യൂസീലന്‍ഡിനോട് വഴങ്ങിയ അപ്രതീക്ഷിത തോല്‍വിയോടെയാണ് പുറത്തായത്.
‘നമുക്ക് അനായാസം ജയിക്കാവുന്നതേയുള്ളൂ. ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ നമ്മള് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പക്ഷേ, പ്രധാനപ്പെട്ടൊരു മത്സരം തോറ്റു. ലോകകപ്പ് പോരാട്ടങ്ങള്‍ അങ്ങനെയാണ്. 2003 ലോകകപ്പില്‍ നമ്മള് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പക്ഷേ, ഫൈനലില്‍ തോറ്റു. എല്ലാ ലോകകപ്പിലും നമുക്കു കിരീട സാധ്യതയുണ്ട്. ലോകകപ്പ് നേടാന്‍ സഹായിക്കുന്ന ഒട്ടേറെ താരങ്ങളും നമുക്കുണ്ട്. പക്ഷേ, ലോകകപ്പ് നേടുകയെന്നാല്‍ സെമിയും ഫൈനലും ജയിക്കുകയാണെന്ന കാര്യം മറക്കരുത്’ സ്പോര്‍ട്സ് ടക്കിനോട് പ്രതികരിക്കവേ ഗാംഗുലി ചൂണ്ടിക്കാട്ടി.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരിക്കുന്ന ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളേക്കുറിച്ച് ടീം ക്യാപ്റ്റന്‍ വിരാട് കോലിയുമായും ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്‍ രാഹുല്‍ ദ്രാവിഡുമായും ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് ഗാംഗുലി വ്യക്തമാക്കി. രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ താരങ്ങള്‍ പൊതുവേ ആശങ്കാകുലരാണെന്നും ഗാംഗുലി വ്യക്തമാക്കി. വിരാട് കോലി ഉള്‍പ്പെടെയുള്ള താരങ്ങള്‍ താമസിക്കുന്ന മുംബൈയില്‍ കാര്യങ്ങള്‍ കൈവിട്ട സ്ഥിതിയിലാണെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി.
‘ഉവ്വ്, ഞാന്‍ അവരുമായി നിരന്തരം സമ്പര്‍ക്കത്തിലാണ്. ക്യാപ്റ്റനുമായി ഞാന്‍ ഏതാനും തവണ സംസാരിച്ചിരുന്നു. എന്‍സിഎ തലവനുമായും ബന്ധപ്പെടുന്നുണ്ട്. താരങ്ങള്‍ വര്‍ധിച്ചുവരുന്ന കോവിഡ് കേസുകളില്‍ ആശങ്കാകുലരാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ദുരിതമേഖലയായ മുംബൈയിലാണ് ക്യാപ്റ്റന്‍ താമസിക്കുന്നത്. സ്വാഭാവികമായും അദ്ദേഹത്തിന് ഭയമുണ്ടാകും. എല്ലാവര്ക്കും പേടിയുണ്ടല്ലോ’ ഗാംഗുലി ചൂണ്ടിക്കാട്ടി.
‘വെറുതേ കളത്തിലിറങ്ങാന്‍ നമുക്കു കഴിയില്ല. ആത്യന്തികമായി ഇതൊരു കായികയിനം മാത്രമാണ്. കളിക്കാനിറങ്ങി വൈറസ്
ബാധയേല്ക്കാനാവില്ല. കളിക്കാരുമായി നമ്മള് നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഞാനും ജയ് ഷായുമൊക്കെ കളിക്കാരുമായി സംസാരിക്കുന്നുണ്ട്. മുന്നോട്ടുള്ള പരമ്പരകളെക്കുറിച്ച് കൃത്യമായി പ്ലാന്‍ ചെയ്ത് മുന്നോട്ടു പോകും. തിരിച്ചുവരവിനുള്ള ദിവസം തീരുമാനിച്ചിട്ടു വേണം അതിനനുസരിച്ച് ക്രിക്കറ്റ് മത്സരങ്ങള്‍ പ്ലാന്‍ ചെയ്യാന്‍’ ഗാംഗുലി പറഞ്ഞു.
-
LATEST NEWS13 hours ago
ഇന്ത്യാ പ്രസ് ക്ലബ് മാധ്യമശ്രീ പുരസ്കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു. ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ചിക്കാഗോയില്‍
-
KERALA16 hours ago
സംസ്ഥാനത്ത് ശനിയാഴ്ച 5960 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
-
KERALA16 hours ago
ബജറ്റില്‍ മഹാകവി അക്കിത്തത്തെ അവഗണിച്ചെന്ന് എം ടി രമേശ്
-
KERALA16 hours ago
ബേപ്പൂര്‍ തുറമുഖത്തിന് കേന്ദ്ര സഹായം
-
KERALA16 hours ago
കര്‍ഷകരെ ദ്രോഹിക്കുന്നതില്‍ കേരള സര്‍ക്കാരും നരേന്ദ്ര മോദിയുടെ അതേ പാത പിന്തുടരുകയാണെന്ന് മുല്ലപ്പള്ളി
-
KERALA16 hours ago
ബെവ്ക്യൂ ആപ്പ് പിന്‍വലിച്ച് ഉത്തരവിറങ്ങി
-
INDIA16 hours ago
‘കോവിഷീല്‍ഡ് ‘ വാക്സിന് മതിയെന്ന് ഡല്‍ഹി ആശുപത്രിയിലെ ഡോക്ടര്‍മാര്‍
-
KERALA16 hours ago
സാമ്പത്തിക ക്രമക്കേട് ആരോപണം : കെ എസ് ആര് ടി സി എക്സിക്യൂട്ടീവ് ഡയറക്ടറെ സ്ഥലംമാറ്റി