Connect with us
Malayali Express

Malayali Express

കോവിഡ് 19 : കലിഫോർണിയ വിട്ടയയ്ക്കുന്നത് 8000 തടവുകാരെ

USA

കോവിഡ് 19 : കലിഫോർണിയ വിട്ടയയ്ക്കുന്നത് 8000 തടവുകാരെ

Published

on


പി പി ചെറിയാൻ

ഫ്ലോളിഡ∙ കൊറോണ വൈറസിന്റെ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ 8000 തടവുകാരെ കലിഫോര്‍ണിയ സംസ്ഥാനത്തിന്റെ വിവിധ ജയിലുകളിൽ നിന്നും വിട്ടയക്കുമെന്ന് ഗവർണർ ഗവിന്റെ ഉപദേഷ്ടാവ് അറിയിച്ചു.

തടവു കാലാവധി കഴിയുന്നതിന് മുമ്പു പകുതിയിലധികം തടവുകാരെ ഈ മാസാവസാനത്തോടെ മോചിപ്പിക്കുമെന്നാണ് ഗവർണരുടെ ഓഫീസിൽ നിന്നും ജൂലൈ 10 വെള്ളിയാഴ്ച പുറത്തുവിട്ട സ്റ്റേറ്റ്മെന്റിൽ പറയുന്നത്.

കലിഫോർണിയ ജയിലുകളിലെ 5840 തടവുകാർക്ക് കൊറോണ വൈറസ് സ്ഥീകരിച്ചതായും തടവുകാർ മരിച്ചതായും വെളിപ്പെടുത്തുന്നു. 1222 ജീവനക്കാർക്കും രോഗം ബാധിച്ചിട്ടുണ്ട്.
8000 തടവുകാർ ജയിൽ വിമോചനത്തിന് അര്‍ഹരാണെന്ന് കാലിഫോർണിയ ഡിപ്പാർട്ട്മെന്റ് ഓഫ് കറൿഷൻ ആന്റ് റിഹാബിലിറ്റേഷൻ അധികൃതർ പറഞ്ഞു. ഇതിനു 4800 പേരെയാണ് ജൂലൈ അവസാനത്തോടെ വിട്ടയയ്ക്കുന്നത്.
ജയിലിൽ ശേഷിക്കുന്നവരുടേയും ജീവനക്കാരുടേയും സുരക്ഷയെ കരുതിയാണ് ഇങ്ങനെ തീരുമാനമെടുക്കുന്നതെന്ന് സെക്രട്ടറി റാൾഫ് ഡയസ് അറിയിച്ചു.
വിട്ടയയ്ക്കുന്ന തടവുകാർ കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്നും. കുറ്റകൃത്യങ്ങളിൽ നിന്നും അകന്ന് നിൽക്കണമെന്നും , സെക്സ് ഒഫൻഡേഗ്സായി ഒരിക്കലും രജിസ്റ്റർ ചെയ്യരുതെന്നും സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിരുന്നു. 30 വയസ്സിനു മുകളിലുള്ളവരെയാണ് ജയിൽ വിമോചനത്തിനായി ആദ്യം പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും കുറ്റവാളികൾ സമൂഹത്തിൽ എത്തിക്കഴിഞ്ഞാൽ എന്തായിരിക്കും സ്ഥിതി എന്ന് ചിന്തിക്കുന്നവരും ധാരാളമാണ്.

Continue Reading

Latest News