Connect with us
Malayali Express

Malayali Express

വന്ദേ ഭാരത് മിഷന്‍ നാലാം ഘട്ടം; സൗദിയിൽ നിന്നും ഇന്ത്യയിലേക്ക് 36 സർവിസുകൾ

GULF

വന്ദേ ഭാരത് മിഷന്‍ നാലാം ഘട്ടം; സൗദിയിൽ നിന്നും ഇന്ത്യയിലേക്ക് 36 സർവിസുകൾ

Published

on

ജിദ്ദ: വന്ദേ ഭാരത് മിഷൻ പദ്ധതിയുടെ നാലാം ഘട്ടത്തിൽ സൗദിയിൽ നിന്നും 36 സർവിസുകൾ പ്രഖ്യാപിച്ചു. ജൂലൈ 15 മുതൽ ആഗസ്റ്റ് ഒന്ന് വരെയുള്ള ഷെഡ്യൂൾ ആണ് ഇന്ത്യൻ എംബസി പുറത്തുവിട്ടത്. കേരളത്തിലേക്ക് 24 സർവിസുകൾ ആണുള്ളത്. ജിദ്ദയില്‍ നിന്നും ദമ്മാമില്‍ നിന്നും കേരളത്തിലേക്ക് 12 വീതം വിമാനങ്ങള്‍ ഉണ്ട്. എന്നാൽ പുതിയ ഷെഡ്യൂൾ അനുസരിച്ച് റിയാദില്‍ നിന്ന് ഇന്ത്യയിലേക്ക് ഒരൊറ്റ സർവിസുകളുമില്ല.

റിയാദിൽ നിന്നുള്ള സർവിസുകളുടെ ഷെഡ്യൂൾ വരും ദിവസങ്ങളിൽ വന്നേക്കാം. ജൂലൈ 16 മുതൽ 27 വരെ ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽ നിന്നും രണ്ട് വീതം സർവിസുകൾ കേരളത്തിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്ക് സർവീസുകളില്ല. ജിദ്ദയിൽ നിന്നും ദമ്മാമിൽ നിന്നും കോഴിക്കോട്, കൊച്ചി, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് മൂന്ന് വീതം സർവിസുകളുണ്ടാവും.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News