Connect with us
Malayali Express

Malayali Express

സുവാറ ബൈബിൾ ക്വിസ് മത്സരത്തിന്റെ രണ്ടാം റൗണ്ടിലെ രണ്ടാമത്തെ ആഴ്ചയിലെ മത്സരം ശനിയാഴ്ച

EUROPE

സുവാറ ബൈബിൾ ക്വിസ് മത്സരത്തിന്റെ രണ്ടാം റൗണ്ടിലെ രണ്ടാമത്തെ ആഴ്ചയിലെ മത്സരം ശനിയാഴ്ച

Published

on


ഷൈമോൻ തോട്ടുങ്കൽ

പ്രസ്റ്റൻ : ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിലെ ബൈബിൾ അപ്പൊസ്‌റ്റോലെറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന സുവാറ ബൈബിൾ ക്വിസിന്റെ രണ്ടാം റൗണ്ടിലെ രണ്ടാമത്തെ ആഴ്ചയിലെ മത്സരം ഇന്നു നടക്കും. നാലു ആഴ്ചകളിലായിട്ടാണ് രണ്ടാം റൗണ്ട് മത്സരങ്ങൾ നടക്കുക. രണ്ടാം റൗണ്ടിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന 50 ശതമാനം കുട്ടികൾ മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടും .

ഓഗസ്റ് 29 തിനു ഫൈനൽ മത്സരം നടത്തപ്പെടും. മത്സരങ്ങളെക്കുറിച്ച് കൂടുതൽ അറിയുവാനും പഠന ഭാഗങ്ങൾ അറിയാനും ബൈബിൾ അപ്പോസ്റ്റോലെറ്റിന്റെ വെബ്സൈറ്റ് സന്ദർശിക്കുക. ഓരോ ആഴ്ചയിലേയും മത്സരങ്ങൾക്കു ശേഷം ആ ആഴ്ചയിലെ പ്രഥമസ്ഥാനം നേടിയവരുടെ ലിസ്റ്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണെന്ന് ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി ഓൺലൈൻ ബൈബിൾ ക്വിസ് പിആർഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News