Connect with us
Malayali Express

Malayali Express

സാൻഫ്രാൻസിസ്ക്കൊ കോൺസുൽ ജനറലായി റ്റി. വി നാഗേന്ദ്ര പ്രസാദ് ചുമതലയേറ്റു

USA

സാൻഫ്രാൻസിസ്ക്കൊ കോൺസുൽ ജനറലായി റ്റി. വി നാഗേന്ദ്ര പ്രസാദ് ചുമതലയേറ്റു

Published

on


പി പി ചെറിയാൻ

കലിഫോർണിയ : കലിഫോർണിയ വെസ്റ്റ് കോസ്റ്റ് കോൺസൽ ജനറലായി ടി.വി. നാഗേന്ദ്ര പ്രസാദ് ചുമതലയേറ്റു. നിലവിലുള്ള കോൺസൽ ജനറൽ സജ്ജയ് പാണ്ഡെയെ തുർക്കിയിലെ ഇന്ത്യൻ അംബാസഡറായി നിയമിച്ചതിനെ തുടർന്ന് ഒഴിവു വന്ന സ്ഥാനത്തേക്കാണ് നാഗേന്ദ്ര പ്രസാദ് നിയമിതനായത്. 2014 മുതൽ 2018 വരെ ടർക്ക് മിനിസ്ഥാനിലെ മുൻ അംബാസഡറായിരുന്ന തെലങ്കാന വാറങ്കൽ ജില്ലയിൽ ജനിച്ചു വളർന്ന പ്രസാദ്.

ആന്ധ്രപ്രദേശ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദമെടുത്ത പ്രസാദ് ഇന്ത്യൻ അഗ്രികൾച്ചറൽ ആന്റ് റിസെർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (ന്യുഡൽഹി) നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കി.1993ലാണ് ഇന്ത്യൻ ഫോറിൻ സർവീസിൽ പ്രസാദ് പ്രവർത്തനമാരംഭിക്കുന്നത്. ടെഹ്റാൻ, ലണ്ടൻ, തിംമ്പു, തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ വിദേശകാര്യ വകുപ്പിന്റെ ഉദ്യോഗസ്ഥനായിരുന്നു.1999–2001 കാലഘട്ടത്തിൽ ബാംഗ്ലൂർ റീജനൽ പാസ്പോർട്ട് ഓഫിസറായും 2008–2011 ൽ പാസ്സ്പോർട്ട് സേവാ പ്രോജക്റ്റിന്റെ പ്രോജക്റ്റ് ഡയറക്ടറായും സേവനം അനുഷ്ഠിച്ചിരുന്നു.
ജൂലായ് 7ന് യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ്, വാഷിങ്ടൻ സംസ്ഥാന ഗവർണർ ജയ് ഇൻസ്‍ലി എന്നിവരുമായി കോവിഡ് 19 മഹാമാരിയിൽ ഇന്ത്യൻ അമേരിക്കൻ കമ്മ്യൂണിറ്റിയുടെ പങ്കിനെക്കുറിച്ച് വെർച്ച്വൽ മീറ്റിങ്ങ് സംഘടിപ്പിച്ചു. അമേരിക്കയിൽ ഇന്ത്യൻ സമൂഹം നേരിടുന്ന വിവിധ വിഷയങ്ങളെക്കുറിച്ചും മൂവരും ചർച്ച ചെയ്തു.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News