Connect with us
Malayali Express

Malayali Express

കൊലക്കേസ് പ്രതി വികാസ് ദുബേയെ വെടിവച്ചു കൊന്നു

INDIA

കൊലക്കേസ് പ്രതി വികാസ് ദുബേയെ വെടിവച്ചു കൊന്നു

Published

on

കാണ്‍പൂര്‍ : ഉത്തര്‍പ്രദേശില്‍ എട്ട് പൊലീസുകാരെ വെടിവച്ചുകൊന്ന കേസിലെ പ്രതി വികാസ് ദുബെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ, മധ്യപ്രദേശിലെ ഉജ്ജൈനില്‍ നിന്ന് കാണ്‍പൂരിലേക്ക് കൊണ്ടുവരുന്നതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം, കാണ്‍പൂരില്‍ വച്ച്‌ മറിയുകയും, ഇതിനു പിന്നാലെ പരുക്കേറ്റ പോലീസുകാരന്റെ തോക്ക് തട്ടിയെടുത്ത് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച വികാസിന് നേരെ പോലീസ് വെടിയുതിര്‍ക്കുകയായിരുന്നു. പരുക്കേറ്റ വികാസിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഡിവൈഎസ്പി ഉള്‍പ്പെടെ എട്ടു പോലീസുകാരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായിരുന്ന വികാസ് ദുബെയെ വ്യാഴാഴ്ച പുലര്‍ച്ചെ ഉജ്ജയിനിയിലെ ക്ഷേത്രപരിസരത്തുവെച്ചാണ് പൊലീസ് പിടികൂടിയത്.

റെയ്ഡിനിടെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും മൂന്ന് സബ് ഇന്‍സ്പെക്ടര്‍മാരും ഉള്‍പ്പെടെ എട്ട് പോലീസ് ഉദ്യോഗസ്ഥര്‍ വെടിവയ്പില്‍ കൊല്ലപ്പെട്ടിരുന്നു.

കുപ്രസിദ്ധ കുറ്റവാളിയായ ദുബെക്കെതിരെ കൊലപാതകം, കൊലപാതകശ്രമം എന്നിവ ഉള്‍പ്പെടെ 60 ഓളം കേസുകളുണ്ട്.

Continue Reading

Latest News