Connect with us
Malayali Express

Malayali Express

കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നുമുതല്‍ വിവാഹങ്ങള്‍ക്കനുമതി

KERALA

കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നുമുതല്‍ വിവാഹങ്ങള്‍ക്കനുമതി

Published

on

തൃശ്ശൂര്‍: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിവാഹങ്ങള്‍ ഇന്ന് മുതല്‍ ആരംഭിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവും വിവാഹങ്ങള്‍ നടക്കുക. രാവിലെ അഞ്ചുമണി മുതല്‍ ഉച്ചക്ക് 12 .30 വരെ കിഴക്കേ നടപന്തലിലെ വിവാഹമണ്ഡപത്തില്‍ വെച്ച്‌ ചടങ്ങുകള്‍ നടത്താം.

ഒരു വിവാഹച്ചടങ്ങില്‍ വധൂവരന്‍മ്മാരും ക്യാമറാമാന്മാരുമടക്കം 12 ആളുകള്‍ വരെ പങ്കെടുക്കാം . കൂടാതെ ഒരു ദിവസം നാല്പതു വിവാഹങ്ങള്‍കാണാനുമതി നല്‍കിയിരിക്കുന്നതെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ കെ.ബി.മോഹന്‍ദാസ് അറിയിച്ചു. അതേസമയം നേരിട്ടും ഓൺലൈനായും വിവാഹങ്ങള്‍ ബുക്ക് ചെയ്യാമെന്നും ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു

Continue Reading

Latest News