Connect with us
Malayali Express

Malayali Express

ലോകത്ത് രോഗ ബാധിതരുടെ എണ്ണം ഒരു കോടി 24 ലക്ഷത്തിലേക്ക്

INDIA

ലോകത്ത് രോഗ ബാധിതരുടെ എണ്ണം ഒരു കോടി 24 ലക്ഷത്തിലേക്ക്

Published

on

ന്യൂയോര്‍ക്ക് : ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതി ഉയരുകയാണ്. വേള്‍ഡോമീറ്ററിന്റെ കണക്കനുസരിച്ച്‌ ആകെ രോഗികളുടെ എണ്ണം 12,378,854 ആയി. മരണസംഖ്യ 556,601 ആയി. 7,182,395 പേര്‍ രോഗമുക്തി നേടി.46.39 ലക്ഷം പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതില്‍ 58,454 പേരുടെ നില ഗുരുതരമാണ്.

രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും അമേരിക്കയും ബ്രസീലുമാണ് ഒന്നാമതും രണ്ടാമതും. അമേരിക്കയില്‍ അറുപതിനായിരത്തിലധികം പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,219,999 ആയി. ഇന്നലെ മാത്രം ആയിരത്തില്‍ കൂടുതലാളുകളാണ് യു.എസില്‍ മരണമടഞ്ഞത്. ആകെ മരണസംഖ്യ 135,822 ആയി ഉയര്‍ന്നു.ബ്രസീലില്‍ പുതുതായി നാല്‍പതിനായിരത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,759,103 ആയി ഉയര്‍ന്നു. രാജ്യത്ത് 69,254 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യയിലും രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.794,842 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 21,623 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.അതേസമയം കൊവിഡ് രോഗികള്‍ക്ക് പ്രതീക്ഷ നല്‍കി ആഗോളതലത്തില്‍ രോഗപ്രതിരോധത്തിന് ഉപയോഗിക്കുന്ന റെംഡിസിവിര്‍ മരുന്ന് ഇന്ത്യയില്‍ ഉത്പാദനം തുടങ്ങി. ഇന്ത്യയിലെ പ്രമുഖ മരുന്ന് നിര്‍മാതാക്കളായ സിപ്ല ഇത് സംബന്ധിച്ച റപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചതായി ദേശീയ മാദ്ധ്യമങ്ങള്‍ റപ്പോര്‍ട്ട് ചെയ്യുന്നു. സിപ്രെമി എന്നപേരിലാണ് മരുന്ന് പുറത്തിറക്കുന്നത്. 100 മില്ലി ഗ്രാമിന്റെ ചെറു മരുന്നു കുപ്പിക്ക് 4,000 രൂപയാണ് ഈടാക്കുന്നത്. 53.34 യുഎസ് ഡോളര്‍ എന്നത് ആഗോള അടിസ്ഥാനത്തില്‍ ഏറ്റവും കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

Continue Reading

Latest News