Connect with us
Malayali Express

Malayali Express

യുപിയില്‍ സ്ഥിതി രൂക്ഷം : പ്രതിപക്ഷ നേതാവിന് പുറമെ രണ്ടു മന്ത്രിമാര്‍ക്കും കോവിഡ്

INDIA

യുപിയില്‍ സ്ഥിതി രൂക്ഷം : പ്രതിപക്ഷ നേതാവിന് പുറമെ രണ്ടു മന്ത്രിമാര്‍ക്കും കോവിഡ്

Published

on

ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്നു. പ്രതിപക്ഷ നേതാവിന് പുറമെ, സംസ്ഥാനമന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിമാരായ ധരം സിങ് സെയ്‌നി, രാജേന്ദ്ര പ്രതാപ് സിങ് എന്നിവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണ് ആയുഷ് മന്ത്രി ധരം സിങ് സെയ്‌നിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ സഹാരണ്‍പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രിയുടെ കുടുംബാംഗങ്ങളെ ഹോം ക്വാറന്റീനിലേക്ക് മാറ്റി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗ്രാമവികസനമന്ത്രി രാജേന്ദ്രപ്രതാപ് സിങിന് ( മോട്ടി സിങ് ) കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ, മകന്‍, മരുമകള്‍, പേരക്കുട്ടി എന്നിവര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
സംസ്ഥാന പ്രതിപക്ഷ നേതാവും സമാജ് വാദി പാര്‍ട്ടി നേതാവുമായ രാം ഗോവിന്ദ് ചൗധരിക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. പനിയെത്തുടര്‍ന്ന് ലഖ്‌നൗവിലെ സ്വകാര്യആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കൊറോണ കണ്ടെത്തിയത്.

തുടര്‍ന്ന് അദ്ദേഹത്തെ എസ്ജിപിജിഐ മെഡിക്കല്‍ സയന്‍സസ് ആശുപത്രിയിലേക്ക് മാറ്റി. ഹൃദയസംബന്ധമായ അസുഖമുള്ള ഇദ്ദേഹത്തിന് ഓക്‌സിജനും നല്‍കി വരുന്നതായി ആശുപത്രി അധികൃതര്‍ സൂചിപ്പിച്ചിരുന്നു.

ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നാണ് ഉത്തര്‍പ്രദേശ്. ഇതുവരെ 26,554 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 773 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Continue Reading

Latest News