Connect with us
Malayali Express

Malayali Express

അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 30 ല​ക്ഷ​ത്തി​ലേ​ക്ക്

LATEST NEWS

അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 30 ല​ക്ഷ​ത്തി​ലേ​ക്ക്

Published

on

അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 30 ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു. ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 29,82,928 പേ​ര്‍​ക്കാ​ണ് അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്.കോവിഡ് ബാധിച്ച്‌ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ എ​ണ്ണം 1,32,569 ആ​യി. 12,89,564 പേ​ര്‍​ക്കാ​ണ് അ​മേ​രി​ക്ക​യി​ല്‍ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്.

അതേസമയം കോ​വി​ഡ് മ​ഹാ​മാ​രി​യെ ചെ​റു​ക്കാ​നു​ള്ള വാ​ക്സി​ന്‍ 2020 അ​വ​സാ​നി​ക്കു​ന്ന​തി​നു മു​ന്നെ ക​ണ്ടെ​ത്തു​മെ​ന്ന അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ അ​ഭി​പ്രാ​യ​ത്തി​ന് വീ​ണ്ടും തി​രി​ച്ച​ടി. ട്രം​പി​ന്‍റെ അ​ഭി​പ്രാ​യ​ത്തെ ത​ള്ളി ഫു​ഡ് ആ​ന്‍​ഡ് ഡ്ര​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ ക​മ്മീ​ഷ​ണ​ര്‍ ഡോ.​സ്റ്റീ​ഫ​ന്‍ ഹാ​ന്‍ രം​ഗ​ത്തെ​ത്തി. വാ​ക്സി​ന്‍ ക​ണ്ടു​പി​ടി​ക്കു​ന്ന​തി​നു​ള്ള ഊര്‍​ജി​ത​മാ​യ ശ്ര​മ​ങ്ങ​ള്‍ ലോ​ക​മെ​മ്ബാ​ടും തു​ട​രു​ക​യാ​ണെ​ന്നും എ​ന്നാ​ല്‍ അ​ത് എ​പ്പോ​ള്‍ ക​ണ്ടെ​ത്താ​നാ​കു​മെ​ന്നോ എ​പ്പോ​ള്‍ ഉ​പ​യോ​ഗി​ച്ച്‌ തു​ട​ങ്ങാ​നാ​കു​മെ​ന്നോ ഇ​പ്പോ​ള്‍ പ്ര​വ​ചി​ക്കാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹംപറഞ്ഞു .

Continue Reading

Latest News