Connect with us
Malayali Express

Malayali Express

രാജ്യത്ത് 24 മണിക്കൂറിനിടെ 24,000 കോവിഡ് കേസ് : ആകെ രോഗികള്‍ ഏഴ് ലക്ഷത്തിലേക്ക്

INDIA

രാജ്യത്ത് 24 മണിക്കൂറിനിടെ 24,000 കോവിഡ് കേസ് : ആകെ രോഗികള്‍ ഏഴ് ലക്ഷത്തിലേക്ക്

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തത് 24,248 പേര്‍ക്ക്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,97,413 ആയി. 425 പേര്‍ ഇന്നലെ മാത്രം മരിച്ചതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തിങ്കളാഴ്ച രാവിലെ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. 2,53,287 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. 4,24,432 പേരാണ് രോഗമുക്തി നേടിയത്. ആകെ മരണസംഖ്യ 19,693 ആയി ഉയര്‍ന്നു. 2,06,619 കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയാണ് പട്ടികയില്‍ ഏറ്റവും മുന്നിൽ.

Continue Reading

Latest News