KERALA
സംസ്ഥാനത്ത് ഞായറാഴ്ച 225 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 126 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഞായറാഴ്ച 225 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 117 പേര് വിദേശരാജ്യങ്ങളില്‍ നിന്ന് വന്നവരാണ്. 57 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരും. 38 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാലക്കാട് 29 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
മലപ്പുറം 26, കണ്ണൂര്‍ 25, കോഴിക്കോട് 20, ആലപ്പുഴ 13, എറണാകുളം, തൃശൂര്‍ 12 വീതം, കൊല്ലം 10, കോട്ടയം 8, ഇടുക്കി, വയനാട് ജില്ലകളില്‍ ആറ് വീതം, പത്തനംതിട്ട മൂന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 126 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര് രോഗമുക്തി നേടിയത്, 31 പേര്.
രോഗം സ്ഥിരീകരിച്ചവരില്‍ 117 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 57 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. സൗദി അറേബ്യ-35, യു.എ.ഇ.- 30, കുവൈറ്റ്- 21, ഖത്തര്‍- 17, ഒമാന്‍- 9, ബഹറിന്‍- 4, റഷ്യ-1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നത്. കര്‍ണാടക- 24, ഡല്‍ഹി- 12, തമിഴ്നാട്- 10, മഹാരാഷ്ട്ര- 8, തെലുങ്കാന- 2, ഹരിയാന- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍.
38 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 22 പേര് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായി. കോഴിക്കോട് ജില്ലയിലെ 5 പേര്‍ക്കും, കാസര്‍ഗോഡ് 4 പേര്‍ക്കും, എറണാകുളം 3 പേര്‍ക്കും, മലപ്പുറം 2 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഒരാള്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 7 ഡി.എസ്.സി. ജവാന്മാര്ക്കും 2 സി.ഐ.എസ്.എഫ്. ജവാന്മാര്ക്കും തൃശൂര്‍ ജില്ലയിലെ 2 ബി.എസ്.എഫ്.കാര്‍ക്കും 2 ഷിപ്പ് ക്രൂവിനും രോഗം ബാധിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 126 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
-
INDIA27 seconds ago
13 കാരിയെ 9 പേര് ചേര്‍ന്ന് 5 ദിവസം കൂട്ടബലാത്സംത്തിന് ഇരയാക്കി : ആറ് പേര് അറസ്റ്റില്‍
-
LATEST NEWS14 hours ago
ഇന്ത്യാ പ്രസ് ക്ലബ് മാധ്യമശ്രീ പുരസ്കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു. ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ചിക്കാഗോയില്‍
-
KERALA16 hours ago
സംസ്ഥാനത്ത് ശനിയാഴ്ച 5960 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
-
KERALA16 hours ago
ബജറ്റില്‍ മഹാകവി അക്കിത്തത്തെ അവഗണിച്ചെന്ന് എം ടി രമേശ്
-
KERALA16 hours ago
ബേപ്പൂര്‍ തുറമുഖത്തിന് കേന്ദ്ര സഹായം
-
KERALA16 hours ago
കര്‍ഷകരെ ദ്രോഹിക്കുന്നതില്‍ കേരള സര്‍ക്കാരും നരേന്ദ്ര മോദിയുടെ അതേ പാത പിന്തുടരുകയാണെന്ന് മുല്ലപ്പള്ളി
-
KERALA16 hours ago
ബെവ്ക്യൂ ആപ്പ് പിന്‍വലിച്ച് ഉത്തരവിറങ്ങി
-
INDIA16 hours ago
‘കോവിഷീല്‍ഡ് ‘ വാക്സിന് മതിയെന്ന് ഡല്‍ഹി ആശുപത്രിയിലെ ഡോക്ടര്‍മാര്‍