Connect with us
Malayali Express

Malayali Express

മൃഗസംരക്ഷണ പ്രവര്‍ത്തകരെ ഡല്‍ഹിയില്‍ ക്രൂരമായി മര്‍ദിച്ച് നാട്ടുകാര്‍ ; കേസെടുത്തു

INDIA

മൃഗസംരക്ഷണ പ്രവര്‍ത്തകരെ ഡല്‍ഹിയില്‍ ക്രൂരമായി മര്‍ദിച്ച് നാട്ടുകാര്‍ ; കേസെടുത്തു

Published

on

ന്യൂഡല്‍ഹിയില്‍ മൃഗസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പ്രവര്‍ത്തകരെ ജനങ്ങള്‍ മര്‍ദിച്ചതായി പരാതി. തെരുവുനായകളെ സഹായിക്കാന്‍ ശ്രമിക്കുന്നതിനിടെ വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലാണു പ്രദേശവാസികള്‍ ഇവരെ ആക്രമിച്ചത്. സംഭവം വിവാദമായതോടെ അക്രമികള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യമുയര്‍ന്നു. കേസെടുത്തതായി പോലീസ് അറിയിച്ചു.

മൃഗസംരക്ഷണ പ്രവര്‍ത്തകയായ ആയിഷ ക്രിസ്റ്റീനയെയും നൈബര്‍ഹുഡ് വൂഫ് എന്ന സംഘടനയുടെ അംഗങ്ങളെയുമാണു റാണിബാഗ് ഋഷിനഗറിലെ താമസക്കാര്‍ ആക്രമിച്ചത്. സംഭവം നടക്കുമ്പോള്‍ തെരുവുനായകളെ സഹായിക്കുകയായിരുന്നെന്നു സംഘടന പ്രതികരിച്ചു. നായകളെ പിടിക്കുന്നതിനിടെ ഞങ്ങളെ അടിച്ചു. ചിലര്‍ വന്ന് വളരെ മോശമായി സംസാരിച്ചു. കുറെനേരം ഞങ്ങള്‍ മിണ്ടാതിരുന്നു. എന്നാല്‍ ശബ്ദമുയര്‍ത്താന്‍ ശ്രമിച്ചപ്പോഴാണു മര്‍ദനമുണ്ടായത്. ഫെയ്‌സ്ബുക്ക് ലൈവില്‍ ആയിഷ ക്രിസ്റ്റീന പ്രതികരിച്ചു.

പോലീസ് സ്റ്റേഷനില്‍നിന്ന് അയിഷ ക്രിസ്റ്റീന ചെയ്ത ഫെയ്‌സ്ബുക്ക് ലൈവ് വൈറലായി. കൂടെയുണ്ടായിരുന്ന വിപിന്‍, അഭിഷേക്, ദീപക് എന്നിവര്‍ക്കു നേരൈയും അക്രമമുണ്ടായതായി ആയിഷ വ്യക്തമാക്കി. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നു ഡല്‍ഹി വനിതാ കമ്മിഷന്‍ ചെയര്‍പഴ്‌സന്‍ സ്വാതി മലിവാള്‍ ആവശ്യപ്പെട്ടു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മൃഗസംരക്ഷകരുടെ കാര്‍ പ്രദേശവാസികളുടെ ദേഹത്തു തട്ടിയതായാണു പോലീസ് പറയുന്നത്.

Continue Reading

Latest News