Connect with us
Malayali Express

Malayali Express

തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട ; 13.5 കോടി രൂപ വില വരുന്ന 30 കിലോയോളം സ്വര്‍ണം പിടികൂടി

KERALA

തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട ; 13.5 കോടി രൂപ വില വരുന്ന 30 കിലോയോളം സ്വര്‍ണം പിടികൂടി

Published

on

തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്ക് വന്ന ഡിപ്ലോമാറ്റിക് ബാഗേജിലാണ് വന്‍തോതില്‍ സ്വര്‍ണം കണ്ടെത്തിയത്. വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോയിലാണ് 30 കിലോയോളം സ്വര്‍ണം പിടികൂടിയത്. 13.5 കോടി രൂപ വില വരുമെന്നാണ് നിഗമനം.

വിദേശത്തു നിന്ന് ഡിപ്ലോമാറ്റിക് ബാഗേജായി എത്തിയതിനാല്‍ പരിശോധനകളും മറ്റും വേഗത്തില്‍ പൂര്‍ത്തിയാകുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ സംശയത്തെ തുടര്‍ന്ന് കസ്റ്റംസ് പരിശോധന നടത്തുകയായിരുന്നു. സ്വര്‍ണം ദുബായില്‍ നിന്നാണ് എത്തിയത്. പല ബോക്‌സുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്വര്‍ണം കണ്ടെത്തിയത്.

Continue Reading

Latest News