Connect with us
Malayali Express

Malayali Express

രോഗികളില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ , എച്ച്‌ഐവി മരുന്നുകളുടെ പരീക്ഷണം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ച് ലോകാരോഗ്യ സംഘടന

international

രോഗികളില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ , എച്ച്‌ഐവി മരുന്നുകളുടെ പരീക്ഷണം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ച് ലോകാരോഗ്യ സംഘടന

Published

on

കൊവിഡ് രോഗികളില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍, എച്ച്‌ഐവി മരുന്നുകള്‍ എന്നിവയുടെ പരീക്ഷണം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ച് ലോകാരോഗ്യ സംഘടന. മലേറിയ്ക്ക് നല്‍കുന്ന മരുന്നാണ് ഹൈഡ്രോക്‌സിക്ലോറോക്വിന്‍. എച്ച്‌ഐവി രോഗികള്‍ക്ക് നല്‍കുന്ന ലോപിനാവിര്‍, റിറ്റോനാവിര്‍ എന്നീ മരുന്നുകളും ഇനി മുതല്‍ കൊവിഡ് രോഗികള്‍ക്ക് നല്‍കില്ല. ഈ മരുന്നുകള്‍ നല്‍കിയിട്ടും മരണനിരക്ക് കുറയുന്നില്ല എന്ന് കണ്ടെത്തിയാണ് നിര്‍ത്തിവക്കാനുള്ള തീരുമാനമെന്ന് അല്‍ജസീറ വാര്‍ത്തയില്‍ വ്യക്തമാക്കുന്നു.

‘ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന കൊവിഡ് രോഗികളില്‍ ഈ മരുന്നുകള്‍ പരീക്ഷിച്ചതിന് ശേഷം ഇവരുടെ മരണനിരക്കില്‍ കുറവൊന്നും ഉണ്ടാകുന്നില്ല. അതിനാല്‍ സോളിഡാരിറ്റി ട്രയലില്‍ നിന്നും ഈ രണ്ട് മരുന്നുകളെ ഉടനടി മാറ്റാനാണ് തീരുമാനം.’ ലോകാരോഗ്യ സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയും മരുന്ന് ഗവേഷകരും ചേര്‍ന്ന് കൊവിഡ് മരുന്നുകളുടെ പരീക്ഷണത്തിനായി രൂപപ്പെടുത്തിയ സംവിധാനമാണ് സോളിഡാരിറ്റി ട്രയല്‍. 398 രാജ്യങ്ങളില്‍ നിന്നായി 5500 രോഗികളില്‍ സോളിഡാരിറ്റി ട്രയല്‍ നടന്നു വരികയാണ്.

ആഗോളതലത്തില്‍ 24 മണിക്കൂറിനുള്ളില്‍ രണ്ട് ലക്ഷത്തിലധികം പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും ലോകാരോഗ്യ സംഘടന കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5134 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാര്‍ച്ച് 11 നാണ് കൊവിഡ് 19നെ പകര്‍ച്ചവ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്.

Continue Reading

Latest News