Connect with us
Malayali Express

Malayali Express

മഹാരാഷ്ട്രയില്‍ 104 വയസ്സുകാരന്‍ കൊവിഡിനെ അതിജീവിച്ചു

INDIA

മഹാരാഷ്ട്രയില്‍ 104 വയസ്സുകാരന്‍ കൊവിഡിനെ അതിജീവിച്ചു

Published

on

മഹാരാഷ്ട്രയില്‍ 104 വയസ്സുകാരന്‍ കൊവിഡിനെ അതിജീവിച്ചു. കല്യാണ്‍ സ്വദേശിയായ ആനന്ദി ഝായാണ് കൊവിഡിനെ അതിജീവിച്ചത്. ഇക്കഴിഞ്ഞ ജൂണ്‍ 23നാണ് ആനന്ദിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് താനെയിലെ വേദാന്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 11 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ജൂലൈ മൂന്നിന് അദ്ദേഹം രോഗം ഭേദപ്പെട്ട് ഡിസ്ചാര്‍ജ് ആയി.

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ആനന്ദി. ആനന്ദിയുടെ മകനും ബില്‍ഡറുമായ മുകേഷില്‍ നിന്നാണ് ഇയാള്‍ക്ക് കൊവിഡ് ബാധിച്ചതെന്നാണ് സൂചന. മുകേഷിന് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് പിതാവ് അടക്കം എല്ലാ കുടുംബാംഗങ്ങളെയും കൊവിഡ് പരിശോധനയ്ക്ക വിധേയരാക്കിയിരുന്നു. ഇതില്‍ മുകേഷിന്റെ ഭാര്യയും സഹോദരിയുടെ മക്കളും ഒഴികെ എല്ലാവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

പിതാവിന് പ്രായക്കൂടുതല്‍ ഉള്ളതിനാല്‍ രോഗം ഭേദമാകുന്ന കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ആനന്ദിക്ക് പനി ബാധിച്ചിരുന്നു. എന്നാല്‍ ഓക്സിജന്‍ ലെവലും രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലായിരുന്നു. 104 വയസില്‍ ഇത് അസാധാരണമായ കാര്യമാണെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോ. മോഹന്‍ ഭാനുശാലി പറഞ്ഞു.

Continue Reading

Latest News