Connect with us
Malayali Express

Malayali Express

എട്ട് പോലീസുകാരെ കൊന്ന വികാസ് ദുബെയ്ക്ക് രഹസ്യവിവരം ചോര്‍ത്തി നല്‍കിയത് പോലീസില്‍ നിന്ന് തന്നെ

INDIA

എട്ട് പോലീസുകാരെ കൊന്ന വികാസ് ദുബെയ്ക്ക് രഹസ്യവിവരം ചോര്‍ത്തി നല്‍കിയത് പോലീസില്‍ നിന്ന് തന്നെ

Published

on

കാണ്‍പൂരില്‍ എട്ട് പോലീസുകാരെ ഏറ്റുമുട്ടലില്‍ വധിച്ച ഗുണ്ടാ നേതാവ് വികാസ ദുബെയ്ക്ക് റെയ്ഡിനെക്കുറിച്ച് നേരത്തെ വിവരം ലഭിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. കാണ്‍പൂര്‍ പോലീസ് സ്റ്റേഷനിലെ ഒരു പോലീസുകാരന്‍ തന്നെയാണ് വിവരം ചോര്‍ത്തി നല്‍കിയത്. അറസ്റ്റ് ചെയ്യാന്‍ പോലീസ് വരുന്നുണ്ടെന്നായിരുന്നു സ്റ്റേഷനില്‍ നിന്ന് ലഭിച്ച രഹസ്യ വിവരം.

ഇതേതുടര്‍ന്ന് വികാസ് ദുബെ തന്റെ കൂട്ടാളികളായ ക്രിമിനലുകളെക്കൂടി സങ്കേതത്തിലേക്ക് വിളിച്ചുവരുത്തി. പോലീസ് സ്റ്റേഷനില്‍ നിന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് 25-30 ഗുണ്ടാസംഘാംഗങ്ങളെ വികാസ് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റിനെത്തിയ പോലീസുകാര്‍ക്കെതിരെ വെടിയുതിര്‍ത്തു. എട്ട് പോലീസുകാരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

പോലീസില്‍ നിന്ന് തന്നെ രഹസ്യ വിവരം ലഭിച്ചിരുന്നതായി വികാസ് ദുബെയുടെ അടുത്തയാളായ ദയാ ശങ്കര്‍ അഗ്‌നിഹോത്രി എന്നയാളാണ് പോലീസിനോട് വെളിപ്പെടുത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എട്ട് പോലീസുകാരെ ഏറ്റുമുട്ടലില്‍ വധിച്ച ദുബൈ മധ്യപ്രദേശിലേക്കോ രാജസ്ഥാനിലേക്കോ കടന്നിരിക്കാമെന്നാണ് പോലീസ് നിഗമനം. സംഭവം നടന്ന 55 മണിക്കൂര്‍ കഴിഞ്ഞിട്ടും പോലീസിന് ഇയാളെ പിടികൂടാനായിട്ടില്ല.

വികാസ് ദുബെയുടെ കോണ്‍ടാക്ട് ലിസ്റ്റിലുള്ള 20 പോലീസുകാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരില്‍ നിന്ന് വിവരം രഹസ്യവിവരം ചോര്‍ത്തി നല്‍കിയ പോലീസുകാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. വികാസ് ദുബെയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ചൗബെപൂര്‍ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ വിനയ് തിവാരി എന്ന ഉദ്യോഗസ്ഥനെയാണ് മുഖ്യമായും സംശയിക്കുന്നത്.

Continue Reading

Latest News